ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ അ​സോ. സം​സ്ഥാ​ന കൗ​ൺ​സി​ൽ 22ന്
Thursday, May 19, 2022 10:05 PM IST
പ​ത്ത​നം​തി​ട്ട: സ​ർ​ക്കാ​ർ, സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ആ​യു​ർ​വേ​ദ ഡോ​ക്ട​ർ​മാ​രു​ടെ പൊ​തു സം​ഘ​ട​ന​യാ​യ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ (എ​എം​എ ഐ) 43-ാ​മ​ത് സം​സ്ഥാ​ന കൗ​ൺ​സി​ൽ 22നു ​പ​ത്ത​നം​തി​ട്ട കു​മ്പ​നാ​ട് ലോ​യ​ൽ ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ലെ ഡോ. ​സു​ധീ​ർ​രാ​ജ് ന​ഗ​റി​ൽ ന​ട​ക്കും.
രാ​വി​ലെ 11നു ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​രാ​ജു തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മാ​ത്യു ടി. ​തോ​മ​സ് എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ർ ശ​ങ്ക​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജു തോ​മ​സ് പ​താ​ക ഉ​യ​ർ​ത്തും. വി​വി​ധ പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മേ​ള​ന​ത്തി​ൽ സ​മ്മാ​നി​ക്കും.
സ​മാ​പ​ന സ​മ്മേ​ള​നം കേ​ന്ദ്ര​മ​ന്ത്രി സ​ർ​ബാ​ന​ന്ദ സോ​നോ​വാ​ൾ ഓ​ൺ​ലൈ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. പ്ര​മോ​ദ് നാ​രാ​യ​ണ​ൻ എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
മാ​ധ്യ​മ പു​ര​സ്കാ​രം കേ​ര​ള കൗ​മു​ദി തൃ​ശൂ​ർ ബ്യൂ​റോ ചീ​ഫ് ഭാസി പാ​ങ്ങി​ലി​നു സ​മ്മാ​നി​ക്കും. പ്ര​ശ​സ്തി​പ​ത്ര​വും 15000 രൂ​പ​യു​ടെ ക്യാ​ഷ് അ​വാ​ർ​ഡും ചേ​ർ​ന്ന ഈ ​പു​ര​സ്കാ​രം.
സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​രാ​ജു തോ​മ​സ്, സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ ഡോ. ​റാം മോ​ഹ​ൻ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഡോ. ​കെ.​പി. സ​ത്യേ​ന്ദ്ര​ൻ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ. ​വി​നോ​ദ് കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി, സെ​ക്ര​ട്ട​റി ഡോ. ​ബി. ഹ​രി​കു​മാ​ർ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.