റീ ​ബി​ൽ​ഡ് കേ​ര​ള പ​ദ്ധ​തി: ന​ഗ​ര​ത്തി​ലെ മൂ​ന്നു റോ​ഡു​ക​ൾക്ക് ഒരു കോടി രൂപ
Thursday, May 19, 2022 10:05 PM IST
പ​ത്ത​നം​തി​ട്ട: ന​ഗ​ര​ത്തി​ലെ മൂ​ന്ന് റോ​ഡു​ക​ൾ റീ ​ബി​ൽ​ഡ് കേ​ര​ള പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​വീ​ക​രി​ക്കു​ന്ന​തി​ന് ഒ​രു കോ​ടി രൂ​പ സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​നു​വ​ദിച്ചു.
പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യി​ലെ മാ​ക്കാം​ക്കു​ന്ന്-​പു​ന്ന​ല​ത്തു​പ​ടി, സെ​ൻ​ട്ര​ൽ ജം​ഗ്ഷ​ൻ-​തൈ​ക്കാ​വ്, ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്കു സ​മീ​പ​മു​ള്ള ഡോ​ക്ടേ​ഴ്സ് ലെ​യി​ൻ എ​ന്നീ റോ​ഡു​ക​ളാ​ണ് റീ​ബി​ൽ​ഡ് കേ​ര​ള​യി​ൽ പ​ദ്ധ​തി​യി​ൽ ന​വീ​ക​രി​ക്കു​ന്ന​ത്. ആ​ധു​നി​ക രീ​തി​യി​ലാ​ണ് റോ​ഡു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​ക​യെ​ന്നു മ​ന്ത്രി വീ​ണാ ജോ​ർ​ജ് അ​റി​യി​ച്ചു.
പ​ത്ത​നം​തി​ട്ട ന​ഗ​ര​മ​ധ്യ​ത്തി​ലെ തി​ര​ക്കേ​റി​യ റോ​ഡു​ക​ളി​ൽ ഒ​ന്നാ​യ സെ​ൻ​ട്ര​ൽ ജം​ഗ്‌​ഷ​ൻ - തൈ​ക്കാ​വ് റോ​ഡി​നെ​യാ​ണ് പ​ഴ​യ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ൽ എ​ത്തു​ന്ന യാ​ത്ര​ക്കാ​ർ, വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ, സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​രെ​ല്ലാം ആ​ശ്ര​യി​ക്കു​ന്ന​ത്. സെ​ൻ​ട്ര​ൽ ജം​ഗ്‌​ഷ​നി​ൽ നി​ന്നു കെ​എ​സ്ആ​ർ​ടി​സി പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് എ​ത്തു​ന്ന​തി​നും ഈ ​റോ​ഡാ​ണു​ള്ള​ത്. കാ​ല​ങ്ങ​ളാ​യി അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ഇ​ല്ലാ​തെ കി​ട​ക്കു​ന്ന ഡോ​ക്ടേ​ഴ്സ് ലെ​യി​ൻ റോ​ഡ് ന​വീ​ക​രി​ക്കു​ന്ന​തി​ലൂ​ടെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്കു രോ​ഗി​ക​ൾ​ക്ക് എ​ളു​പ്പ​ത്തി​ൽ എ​ത്തി​ച്ചേ​രാ​ൻ ക​ഴി​യും.