യു​ഡി​എ​ഫ് വ​ഞ്ച​നാ​ദി​നാചരണം
Thursday, May 19, 2022 10:05 PM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് യു​ഡി​എ​ഫ് ഇ​ന്ന് വ​ഞ്ച​നാ​ദി​നം ആ​ച​രി​ക്കും. നി​യോ​ജ​ക മ​ണ്ഡ​ലം, മ​ണ്ഡ​ലം ത​ല​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം ധ​ർ​ണ​ക​ൾ ന​ട​ക്കും. വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ ആ​റു​വ​രെ​യാ​ണ് ധ​ർ​ണ.
ആ​റ​ന്മു​ള നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും ഇ​ന്നു വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ ധ​ർ​ണ ന​ട​ത്തു​മെ​ന്ന് യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ ജോ​ൺ​സ​ൺ വി​ള​വി​നാ​ൽ അ​റി​യി​ച്ചു. ഓ​മ​ല്ലൂ​രി​ൽ ഉ​ത്സ​വം കാ​ര​ണം ഇ​ന്ന് ധ​ർ​ണ ഉ​ണ്ടാ​കി​ല്ല.
മ​ല്ല​പ്പ​ള്ളി: യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് വി​നാ​ശ വാ​ർ​ഷി​ക​ദി​ന​മാ​യി മ​ല്ല​പ്പ​ള്ളി​യി​ൽ ആ​ച​രി​ക്കും. മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വൈ​കു​ന്നേ​രം നാ​ലി​നു ടൗ​ണി​ൽ ന​ട​ക്കു​ന്ന സ​ത്യ​ഗ്ര​ഹം കേ​ര​ള കോ​ൺ​ഗ്ര​സ് ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗം കു​ഞ്ഞു​കോ​ശി പോ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. ടി.​പി. ഗി​രീ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.