സി​പി​എം സ​മ​ര​ത്തി​നി​ല്ല, സി​പി​ഐ സ​മ​രം ഇ​ന്നു മു​ത​ൽ
Wednesday, May 18, 2022 10:29 PM IST
പ​ത്ത​നം​തി​ട്ട: മൈ​ല​പ്ര സ​ഹ​ക​ര​ണ ബാ​ങ്ക് ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ത്യ​ക്ഷ സ​മ​ര​പ​രി​പാ​ടി​ക​ൾ ത​ത്കാ​ലം വേ​ണ്ടെ​ന്ന് സി​പി​എം തീ​രു​മാ​നം. എ​ന്നാ​ൽ സി​പി​ഐ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്നു ബാ​ങ്ക് പ്ര​സി​ഡ​ന്‍റി​ന്‍റെ​യും വൈ​സ് പ്ര​സി​ഡ​ന്‍റി​ന്‍റെ​യും വീ​ട്ടു​പ​ടി​ക്ക​ലേ​ക്കു മാ​ർ​ച്ച് ന​ട​ത്തും.
സി​പി​എം ഏ​രി​യാ ക​മ്മി​റ്റി​യം​ഗം കൂ​ടി​യാ​യ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജെ​റി ഈ​ശോ ഉ​മ്മ​നെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ് പാ​ർ​ട്ടി നേ​തൃ​ത്വം സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ​ദി​വ​സം സി​പി​എം പ്രാ​ദേ​ശി​ക​ഘ​ട​കം പ്ര​സി​ഡ​ന്‍റി​ന്‍റെ വീ​ട്ടു​പ​ടി​ക്ക​ലേ​ക്ക് പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ജി​ല്ലാ നേ​തൃ​ത്വം ഇ​ട​പെ​ട്ട് തു​ട​ർ സ​മ​ര​പ​രി​പാ​ടി​ക​ൾ വി​ല​ക്കി. ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ പ്ര​സി​ഡ​ന്‍റി​നെ​തി​രേ ന​ട​പ​ടി ഉ​ണ്ടാ​കി​ല്ലെ​ന്നും പാ​ർ​ട്ടി നേ​തൃ​യോ​ഗം വ്യ​ക്ത​മാ​ക്കി. സി​പി​എം ഏ​രി​യ, ലോ​ക്ക​ൽ ക​മ്മി​റ്റി​ക​ളു​ടെ സം​യു​ക്ത​യോ​ഗം ചേ​ർ​ന്നാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്.
സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി കൂ​ടി​യാ​യ ജീ​വ​ന​ക്കാ​ര​നെ സ​സ്പെ​ൻ​ഡ് ചെ​യ്ത​തോ​ടെ​യാ​ണ് പ്രാ​ദേ​ശി​ക നേ​തൃ​ത്വം പ്ര​സി​ഡ​ന്‍റി​നെ​തി​രേ തി​രി​ഞ്ഞ​ത്. ബാ​ങ്കി​ലെ ഫ​യ​ലു​ക​ൾ ക​ട​ത്തു​ന്ന​ത് ചോ​ദ്യം ചെ​യ്ത​തി​ന്‍റെ പേ​രി​ലാ​ണ് സ​സ്പെ​ൻ​ഷ​നു​ണ്ടാ​യ​ത്. സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് ച​ർ​ച്ച ചെ​യ്യാ​മെ​ന്ന് സി​പി​എം നേ​താ​ക്ക​ൾ അ​റി​യി​ച്ചി​ട്ടു​ണ്ട്. പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ന്‍റെ അ​റി​വി​ല്ലാ​തെ പ്രാ​ദേ​ശി​ക നേ​തൃ​ത്വം പ്ര​സി​ഡ​ന്‍റി​ന്‍റെ വീ​ട്ടു​പ​ടി​ക്ക​ലേ​ക്ക് സ​മ​രം ന​ട​ത്തി​യ​തി​നെ​തി​രേ യോ​ഗ​ത്തി​ൽ വി​മ​ർ​ശ​ന​മു​യ​ർ​ന്നു.
ഇ​തി​നി​ടെ ബാ​ങ്ക് ക്ര​മ​ക്കേ​ടി​നെ​തി​രേ സ​മ​രം ശ​ക്ത​മാ​ക്കാ​ൻ സി​പി​ഐ മൈ​ല​പ്ര ലോ​ക്ക​ൽ ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് സി​പി​ഐ ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗ​ത്തി​ൽ ആ​വ​ശ്യ​മു​യ​ർ​ന്നി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് സി​പി​എ​മ്മി​ന് സി​പി​ഐ ക​ത്തു ന​ൽ​കു​ക​യും ചെ​യ്തു. ബാ​ങ്കി​ന്‍റെ സാ​ന്പ​ത്തി​ക ത​ക​ർ​ച്ച​യ്ക്കും അ​ഴി​മ​തി​ക്കും ക്ര​മ​ക്കേ​ടി​നു കാ​ര​ണ​ക്കാ​രാ​യ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​ൾ​പ്പെ​ടെ ഭ​ര​ണ​സ​മി​തി​യെ​യും ബാ​ങ്ക് ജീ​വ​ന​ക്കാ​രി​ലെ ഒ​രു വി​ഭാ​ഗ​ത്തി​നെ​തി​രേ​യും സ​ഹ​ക​ര​ണ വ​കു​പ്പും പോ​ലീ​സും ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സി​പി​ഐ ലോ​ക്ക​ൽ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
ബാ​ങ്കി​ന്‍റെ പ്ര​വ​ർ​ത്ത​ന​പ​രി​ധി​യ്ക്കു പു​റ​മേ​നി​ന്ന് നി​ര​വ​ധി​പേ​രെ അ​ന​ധി​കൃ​ത​മാ​യി ചേ​ർ​ത്ത് അ​വ​ർ​ക്ക് വ​ൻ​തോ​തി​ൽ വാ​യ്പ ന​ൽ​കി പ​ണം തി​രി​ച്ചു​കി​ട്ടാ​ത്ത​ത് ബാ​ങ്കി​ന് വ​ൻ ബാ​ധ്യ​ത​യാ​യി മാ​റി​യെ​ന്ന് സി​പി​ഐ ചൂ​ണ്ടി​ക്കാ​ട്ടി. ബാ​ങ്ക് സ​ഹ​കാ​രി​ക​ളെ​യും നി​ക്ഷേ​പ​ക​രെ​യും ഉ​ൾ​പ്പെ​ടു​ത്തി ആ​ക്ഷ​ൻ കൗ​ൺ​സി​ൽ രൂ​പീ​ക​രി​ച്ച് തു​ട​ർ സ​മ​ര​പ​രി​പാ​ടി​ക​ളും നി​യ​മ​ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കാ​നാ​ണ് സി​പി​ഐ തീ​രു​മാ​നം.
പി.​ടി. മാ​ത്യു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം സി​പി​ഐ കോ​ന്നി നി​യോ​ജ​ക​മ​ണ്ഡ​ലം അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​രി കെ. ​രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ടി.​കെ. സോ​മ​നാ​ഥ​ൻ നാ​യ​ർ, എ.​ജി. ഗോ​പ​കു​മാ​ർ, ബാ​ബു ഇ​ള​പ്പു​ങ്ക​ൽ, കെ. ​മോ​ഹ​ന​ൻ, വി.​ആ​ർ. ശ​ശി​കു​മാ​ര​ൻ നാ​യ​ർ, പി.​കെ. സി​ന്ധു, റീ​ന തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.