ഒ​ടു​വി​ൽ മ​ന്ത്രി​യും ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റും വേ​ദി പ​ങ്കി​ട്ടു
Wednesday, May 18, 2022 10:29 PM IST
പ​ത്ത​നം​തി​ട്ട: മ​ന്ത്രി വീ​ണാ ജോ​ർ​ജും ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​റും ത​മ്മി​ലു​ള്ള ത​ർ​ക്ക​ങ്ങ​ൾ തു​ട​രു​ന്ന​തി​നി​ടെ ഇ​ന്ന​ലെ ഇ​രു​വ​രും വേ​ദി പ​ങ്കി​ട്ടു.
ചി​റ്റ​യം ഗോ​പ​കു​മാ​റി​ന്‍റെ മ​ണ്ഡ​ല​ത്തി​ലെ കൊ​ടു​മ​ൺ സ്റ്റേ​ഡി​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന വേ​ദി​യി​ലാ​ണ് ഇ​രു​വ​രും എ​ത്തി​യ​ത്. കൊ​ടു​മ​ൺ അ​ങ്ങാ​ടി​ക്ക​ൽ നി​വാ​സി കൂ​ടി​യാ​യ മ​ന്ത്രി​യെ യോ​ഗ​ത്തി​ലേ​ക്ക് പ്ര​ത്യേ​കം ക്ഷ​ണി​ച്ചി​രു​ന്നു. പ​ര​സ്യ വി​വാ​ദ​ങ്ങ​ൾ​ക്കൊ​ന്നും നി​ൽ​ക്കാ​തെ ഇ​രു​വ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.
സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ​ത്ത​നം​തി​ട്ട​യി​ൽ ന​ട​ന്ന എ​ന്‍റെ കേ​ര​ളം പ്ര​ദ​ർ​ശ​ന, വി​പ​ണ​ന​മേ​ള​യു​ടെ ഉ​ദ്ഘാ​ട​ന വേ​ദി മു​ത​ലാ​ണ് ഇ​രു​വ​രും ത​മ്മി​ൽ അ​ക​ൽ​ച്ച​യി​ലാ​യ​ത്. മ​ന്ത്രി​ക്കെ​തി​രേ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ പ​ര​സ്യ​മാ​യി പ്ര​തി​ക​രി​ച്ചു. പി​ന്നാ​ലെ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ​ക്കെ​തി​രേ മ​ന്ത്രി പ​രാ​തി ന​ൽ​കു​ക​യും അ​തു പ​ര​സ്യ​മാ​കു​ക​യും ചെ​യ്തു. ഇ​രു​വ​രു​ടെ​യും പ​രാ​തി​ക​ൾ എ​ൽ​ഡി​എ​ഫി​ലെ​ത്തി​യ​തി​നു പി​ന്നാ​ലെ സി​പി​എം, സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രും പ​ക്ഷം​ചേ​ർ​ന്നു പ്ര​തി​ക​ര​ണം ന​ട​ത്തി. ഇ​തി​നി​ടെ എ​ന്‍റെ കേ​ര​ളം പ്ര​ദ​ർ​ശ​ന മേ​ള​യു​ടെ സ​മാ​പ​ന​യോ​ഗ​ത്തി​ലും ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ പ​ങ്കെ​ടു​ത്തി​ല്ല.
സി​പി​എം - സി​പി​ഐ ത​ർ​ക്കം
സി​പി​എം, സി​പി​ഐ ക​ക്ഷി​ക​ള്‍ ത​മ്മി​ല്‍ ജി​ല്ല​യി​ല്‍ ഏ​റെ​ക്കാ​ല​മാ​യി നി​ല​നി​ല്‍​ക്കു​ന്ന പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ പ​രി​ഹാ​ര​മു​ണ്ടാ​കാ​ത്ത​താ​ണ് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് - ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ ത​ര്‍​ക്കം രൂ​ക്ഷ​മാ​കാ​ന്‍ കാ​ര​ണം.
ക​ഴി​ഞ്ഞ ദി​വ​സം ചേ​ര്‍​ന്ന സി​പി​ഐ ജി​ല്ലാ എ​ക്‌​സി​ക്യൂ​ട്ടീ​വ് യോ​ഗ​ത്തി​ല്‍ സി​പി​എ​മ്മി​നും മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​നു​മെ​തി​രേ ആ​ക്ഷേ​പ​ങ്ങ​ള്‍ ഏ​റെ​യു​ണ്ടാ​യി. സി​പി​ഐ പ്ര​തി​നി​ധി കൂ​ടി​യാ​യ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ളി​ല്‍ പാ​ര്‍​ട്ടി ഐ​ക്യ​ദാ​ര്‍​ഢ്യം അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്‍റെ കേ​ര​ളം പ്ര​ദ​ര്‍​ശ​ന മേ​ള​യു​ടെ സ​മാ​പ​ന​യോ​ഗ​ത്തി​ല്‍ സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി അ​ട​ക്കം വി​ട്ടു​നി​ൽ​ക്കു​ക​യും ചെ​യ്തു.