18 ദി​വ​സം , കാ​ർ​ഷി​ക ന​ഷ്ടം 4.6 കോ​ടി
Wednesday, May 18, 2022 10:23 PM IST
പ​ത്ത​നം​തി​ട്ട: വേ​ന​ൽ​മ​ഴ​യ്ക്കു ശേ​ഷം കാ​ല​വ​ർ​ഷം പ​ടി​വാ​തി​ൽ​ക്ക​ലെ​ത്തി നി​ൽ​ക്കേ ക​ഴി​ഞ്ഞ 18 ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ജി​ല്ല​യി​ൽ 4.6 കോ​ടി രൂ​പ​യു​ടെ കൃ​ഷി​നാ​ശം. നേ​ര​ത്തെ വേ​ന​ൽ​മ​ഴ​യി​ൽ 25 കോ​ടി രൂ​പ​യി​ല​ധി​കം ന​ഷ്ട​മു​ണ്ടാ​യി​രു​ന്നു.

മേ​യ് ആ​രം​ഭി​ച്ച​ശേ​ഷം മ​ഴ ശ​ക്ത​മാ​യ​തു ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കി​ടെ​യാ​ണ്. ഇ​ക്കാ​ല​യ​ള​വി​ൽ 566 ക​ർ​ഷ​ക​ർ​ക്കു മ​ഴ​ക്കെ​ടു​തി മൂ​ലം ന​ഷ്ട​ങ്ങ​ളു​ണ്ടാ​യി. 321.17 ഹെ​ക്ട​റി​ലാ​ണ് കൃ​ഷി നാ​ശം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. നെ​ൽ​കൃ​ഷി​യി​ൽ ന​ല്ലൊ​രു പ​ങ്കും കൊ​യ്തെ​ടു​ത്ത​തി​നാ​ൽ ന​ഷ്ട​ത്തി​ന്‍റെ തോ​ത് കു​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നാ​ണ് വ​കു​പ്പി​ന്‍റെ നി​ഗ​മ​നം.

എ​ന്നാ​ൽ, മേ​യ് ഒ​ന്നു മു​ത​ൽ 18 വ​രെ​യു​ള്ള ക​ണ​ക്കു​ക​ളി​ൽ ജി​ല്ല​യി​ൽ ഏ​റ്റ​വു​മ​ധി​കം ന​ഷ്ട​മു​ണ്ടാ​യി​ട്ടു​ള്ള​തും നെ​ൽ ക​ർ​ഷ​ക​ർ​ക്കാ​ണ്. കൊ​യ്തെ​ടു​ത്ത നെ​ല്ല് പാ​ട​ത്തു​കി​ട​ന്നു ന​ശി​ച്ചാ​ൽ അ​തു കൃ​ഷി​വ​കു​പ്പി​ന്‍റെ ന​ഷ്ട​ത്തി​ന്‍റെ ക​ണ​ക്കി​ൽ ഉ​ണ്ടാ​കി​ല്ല. കൊ​യ്ത്തി​നു പാ​ക​മാ​യ 293 ഹെ​ക്ട​റി​ൽ ഈ ​ദി​വ​സ​ങ്ങ​ളി​ൽ നെ​ൽ​കൃ​ഷി​ക്കു നാ​ശ​മു​ണ്ടാ​യി​ട്ടു​ണ്ട്. 309 ക​ർ​ഷ​ക​ർ​ക്കാ​ണ് ന​ഷ്ടം. 4.39 കോ​ടി​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.

പ​ച്ച​ക്ക​റി​യും വീ​ണു

മ​ഴ ശ​ക്ത​മാ​യ​തോ​ടെ 3.8 ഹെ​ക്ട​റി​ലെ പ​ച്ച​ക്ക​റി കൃ​ഷി​യും ന​ശി​ച്ചു. പ​ന്ത​ൽ കൃ​ഷി ന​ട​ത്തി​യ ഏ​ഴ് ക​ർ​ഷ​ക​ർ​ക്ക‌ു ന​ഷ്ട​മു​ണ്ടാ​യി. പ​ന്ത​ലി​ല്ലാ​തെ കൃ​ഷി ന​ട​ത്തി​യ 22 പേ​ർ​ക്കും ന​ഷ്ട​മു​ണ്ട്. 1.5 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. 2,45 ഹെ​ക്ട​റി​ലെ കു​ല​ച്ച ഏ​ത്ത​വാ​ഴ​ക്കു​ല​ക​ൾ ന​ഷ്ട​പ്പെ​ട്ടു. 1085 എ​ണ്ണ​മാ​ണ് ഒ​ടി​ഞ്ഞു​വീ​ണ​ത്. കാ​റ്റാ​ണ് നാ​ശം വി​ത​ച്ച​ത്. 64 ക​ർ​ഷ​ക​ർ​ക്കു ന​ഷ്ട​മു​ണ്ടാ​യി. 6.51 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. കു​ല​യ്ക്കാ​ത്ത വാ​ഴ 1,445 എ​ണ്ണ​വും ന​ഷ്ട​പ്പെ​ട്ടു.

77 ക​ർ​ഷ​ക​ർ ന​ഷ്ടം അ​റി​യി​ച്ചി​ട്ടു​ണ്ട്. 5.78 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മാ​ണു​ണ്ടാ​യി​ട്ടു​ള്ള​ത്. ടാ​പ്പ് ചെ​യ്യു​ന്ന 62 റ​ബ​ർ മ​ര​ങ്ങ​ൾ വീ​ണു 1.24 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യി.

നെ​ല്ലി​ലെ ജ​ലാം​ശം; വി​ല​പേ​ശ​ൽ
ത​ന്ത്ര​വു​മാ​യി മി​ല്ലു​ട​മ​ക​ൾ

തി​രു​വ​ല്ല: കൊ​യ്തെ​ടു​ത്ത നെ​ല്ല് ന​ന​ഞ്ഞു​വെ​ന്ന​തി​ന്‍റെ പേ​രി​ൽ മി​ല്ലു​ട​മ​ക​ൾ ക​ർ​ഷ​ക​രു​മാ​യി വി​ല​പേ​ശു​ന്നു. പാ​ട​ത്തും റോ​ഡ​രി​കി​ലു​മാ​യി കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന നെ​ല്ലി​ൽ ജ​ലാം​ശം പി​ടി​പെ​ട്ട​തോ​ടെ അ​ള​വി​ൽ കു​റ​വ് വ​രു​ത്തു​ക​യാ​ണ് മി​ല്ലു​ട​മ​ക​ൾ. ന​ന​വു​ള്ള നെ​ല്ല് സം​ഭ​രി​ച്ചാ​ൽ ന​ഷ്ട​മു​ണ്ടാ​കു​മെ​ന്നാ​ണ് മി​ല്ലു​ട​മ​ക​ളു​ടെ വാ​ദം. ന​ന​വി​ന്‍റെ പേ​രി​ൽ 100 കി​ലോ​ഗ്രാ​മി​ന് അ​ഞ്ച് കി​ലോ​യാ​ണ് കു​റ​വ് വ​രു​ത്തി​വ​ന്ന​ത്. ഇ​തു പ​ത്തു കി​ലോ​ഗ്രാം വ​രെ വേ​ണ്ടി​വ​രു​മെ​ന്നാ​ണ് മി​ല്ലു​ട​മ​ക​ൾ പ​റ​യു​ന്ന​ത്. ഒ​രു ക്വി​ന്‍റ​ൽ നെ​ല്ല് ക​ർ​ഷ​ക​രി​ൽ​നി​ന്ന് ഏ​റ്റെ​ടു​ത്താ​ൽ ഇ​ത് 64 കി​ലോ അ​രി​യാ​ക്കി വേ​ണം മി​ല്ലു​കാ​ർ സ​ർ​ക്കാ​രി​ലേ​ക്കു തി​രി​കെ ന​ൽ​കേ​ണ്ട​ത്.

നെ​ല്ല് മ​ഴ ന​ന​യാ​തെ സം​ര​ക്ഷി​ക്കാ​നു​ള്ള സം​വി​ധാ​നം അ​പ്പ​ർ​കു​ട്ട​നാ​ട്ടി​ലെ ക​ർ​ഷ​ക​ർ​ക്കി​ല്ല. ക​ഴി​ഞ്ഞ‍​യാ​ഴ്ച കൊ​യ്തെ​ടു​ത്ത നെ​ല്ല് മു​ള​ച്ചു തു​ട​ങ്ങി. വ​ൻ​തു​ക ചെ​ല​വ​ഴി​ച്ചാ​ണ് ഇ​ത്ത​വ​ണ കൊ​യ്ത്ത് പൂ​ർ​ത്തി​യാ​ക്കി​യ​തു ത​ന്നെ. പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ചെ​ളി രൂ​പ​പ്പെ​ട്ട​തോ​ടെ കൊ​യ്ത്ത് യ​ന്ത്ര​ങ്ങ​ളു​ടെ വാ​ട​ക കു​ത്ത​നെ ഉ​യ​ർ​ത്തി​യി​രു​ന്നു. മ​ണി​ക്കൂ​റി​ന് 1800 രൂ​പ​യി​ൽ​നി​ന്ന് 2100 - 2300 രൂ​പ​വ​രെ​യാ​ക്കി. കൂ​ടു​ത​ൽ സ​മ​യ​മെ​ടു​ത്താ​ണ് കൊ​യ്ത്ത് ന​ട​ത്തി​യ​തും.