സ്റ്റേ​ഡി​യം വി​ഷ​യ​ത്തി​ൽ പ്ര​മേ​യാ​നു​മ​തി തേ​ടി യു​ഡി​എ​ഫ്
Tuesday, May 17, 2022 11:08 PM IST
പ​ത്ത​നം​തി​ട്ട: ന​ഗ​ര​സ​ഭ​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ജി​ല്ലാ സ്റ്റേ​ഡി​യം വി​ഷ​യ​ത്തി​ൽ പ്ര​മേ​യാ​വ​ത​ര​ണ​ത്തി​ന് അ​നു​മ​തി തേ​ടി യു​ഡി​എ​ഫ്. കെ.​കെ. നാ​യ​ർ സ്റ്റേ​ഡി​യ​ത്തി​ന്‍റെ അ​ക​വ​ശം കാ​യി​ക​മ​ല്ലാ​ത്ത കാ​ര്യ​ങ്ങ​ൾ​ക്ക് കൊ​ടു​ക്കു​ന്ന​തു നി​രോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു പ്ര​മേ​യ അ​നു​മ​തി​ക്കാ​യി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സ​ക്കീ​ർ ഹു​സൈ​ന് യു​ഡി​എ​ഫ് ക​ത്തു ന​ൽ​കി. ന​ഗ​ര​സ​ഭ യു​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ കെ. ​ജാ​സിം​കു​ട്ടി അ​വ​താ​ര​ക​നാ​യും സെ​ക്ര​ട്ട​റി ആ​ൻ​സി തോ​മ​സ് അ​നു​വാ​ദ​ക​യു​മാ​യു​ള്ള പ്ര​മേ​യ​ത്തി​നാ​ണ് അ​നു​മ​തി തേ​ടി​യ​ത്.
ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​മാ​യി സ്റ്റേ​ഡി​യം മ​റ്റു പ​രി​പാ​ടി​ക​ൾ​ക്ക് ന​ൽ​കി​യ​തി​നാ​ൽ സ്റ്റേ​ഡി​യം ഗ്രൗ​ണ്ടും ട്രാ​ക്കും ന​ശി​പ്പി​ച്ച​തി​ൽ പ്ര​തി​പ​ക്ഷ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും കാ​യി​ക​പ്രേ​മി​ക​ളും പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി​യി​രു​ന്നു. ഈ ​സാ​ച​ര്യ​ത്തി​ലാ​ണ് പ്ര​മേ​യ അ​നു​മ​തി​ക്കാ​യി യു​ഡി​എ​ഫ് ക​ത്തു ന​ൽ​കി​യ​ത്. അ​ടി​യ​ന്ത​ര​കൗ​ൺ​സി​ൽ വി​ളി​ച്ച് പ്ര​മേ​യ​ത്തി​ൽ തീ​രു​മാ​ന​മു​ണ്ടാ​ക്ക​ണ​മെ​ന്ന് ജാ​സിം കു​ട്ടി ആ​വ​ശ്യ​പ്പെ​ട്ടു.