മ​ന്ത്രി​യും ക​ള​ക്ട​റും ഗാ​യ​ക​രാ​യി
Tuesday, May 17, 2022 11:08 PM IST
പ​ത്ത​നം​തി​ട്ട: ഒ​രേ വേ​ഷ​ത്തി​ലെ​ത്തി​യ മ​ന്ത്രി​യും ക​ള​ക്ട​റും ഗാ​ന​മേ​ള വേ​ദി​യി​ല്‍ സ​ദ​സി​നെ കൈ​യി​ലെ​ടു​ത്തു. എ​ന്‍റെ കേ​ര​ളം പ്ര​ദ​ര്‍​ശ​ന ന​ഗ​റി​ല്‍ തി​ങ്ക​ളാ​ഴ്ച രാ​ത്രി ന​ട​ന്ന ഗാ​ന​മേ​ള​യി​ല്‍ വി​ധു പ്ര​താ​പി​നൊ​പ്പ​മാ​ണ് മ​ന്ത്രി വീ​ണാ ജോ​ര്‍​ജും ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​രും ഗാ​യ​ക​രാ​യെ​ത്തി​യ​ത്.
മ​ന്ദാ​ര​ച്ചെ​പ്പു​ണ്ടോ.... എ​ന്നു തു​ട​ങ്ങു​ന്ന ച​ല​ച്ചി​ത്ര ഗാ​ന​മാ​ണ് ഇ​വ​ര്‍ ആ​ല​പി​ച്ച​ത്. സ്‌​കൂ​ള്‍ ക​ലോ​ത്സ​വ വേ​ദി​ക​ളി​ല്‍ മു​മ്പ് തി​ള​ങ്ങി​യി​ട്ടു​ള്ള മ​ന്ത്രി​യും ക​ള​ക്ട​റും ഗാ​ന​മേ​ള ആ​സ്വ​ദി​ക്കാ​ന്‍ നേ​ര​ത്തെ ത​ന്നെ എ​ത്തി​യി​രു​ന്നു.

ആ​ദ്യ പ​രി​ശ്ര​മ​ത്തി​ല്‍​ത​ന്നെ പ​ന്ത് നെ​റ്റി​ല്‍; താ​ര​മാ​യി മാ​ത്യു ടി. ​തോ​മ​സ്

പ​ത്ത​നം​തി​ട്ട: ആ​ദ്യ പ​രി​ശ്ര​മ​ത്തി​ല്‍​ത​ന്നെ ബാ​സ്‌​ക​റ്റ് ബോ​ള്‍ നെ​റ്റി​ലെ​ത്തി​ച്ച് മാ​ത്യു ടി. ​തോ​മ​സ് എം​എ​ല്‍​എ കാ​ഴ്ച​ക്കാ​രെ ഞെ​ട്ടി​ച്ചു. എ​ന്‍റെ കേ​ര​ളം പ്ര​ദ​ര്‍​ശ​ന വി​പ​ണ​ന മേ​ള​യി​ല്‍ എ​ക്‌​സൈ​സ് വ​കു​പ്പി​ന്‍റെ സ്റ്റാ​ളി​ലാ​ണ് ഈ ​കൗ​തു​കം അ​ര​ങ്ങേ​റി​യ​ത്. ഇ​തി​നോ​ട​കം വി​പ​ണ​ന മേ​ള​യി​ല്‍ ഏ​റെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യ സ്റ്റാ​ള്‍ ആ​യി​രു​ന്നു എ​ക്‌​സൈ​സി​ന്‍റേ​ത്. പ​രി​ശീ​ല​നം നേ​ടി​യ കാ​യി​ക താ​ര​ത്തെ പോ​ലെ പ​ന്തി​ല്‍ ര​ണ്ട് ത​ട്ട്; പി​ന്നെ നേ​രെ നെ​റ്റി​ലേ​ക്ക്. പ​ന്ത് കൃ​ത്യ​മാ​യി നെ​റ്റി​നു​ള്ളി​ലൂ​ടെ വീ​ഴ്ത്തി എം​എ​ല്‍​എ സ്റ്റാ​റാ​യി.