‌ല​ഫ്. കേ​ണ​ൽ സി​ന്ധു​വി​ന് ന​ഴ്സ​സ് പു​ര​സ്കാ​രം
Tuesday, May 17, 2022 11:08 PM IST
റാ​ന്നി: ട്രെ​യി​ൻ​ഡ് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ (ടി​എ​ൻ​എ​ഐ) ഡ​ൽ​ഹി സം​സ്ഥാ​ന ഘ​ട​ക​ത്തി​ന്‍റെ ന​ഴ്സ​സ് എ​ക്സ​ല​ൻ​സ് പു​ര​സ്കാ​ര​ത്തി​ന് റാ​ന്നി നാ​റാ​ണം​മൂ​ഴി സ്വ​ദേ​ശി​നി ല​ഫ്. കേ​ണ​ൽ പി.​എ​സ്. സി​ന്ധു അ​ർ​ഹ​യാ​യി.
അ​ത്തി​ക്ക​യം കൊ​ച്ചു കു​ളം പാ​ല​ക്കാ​പ​റ​മ്പി​ൽ പ​രേ​ത​നാ​യ ശ​ശി​യു​ടെ​യും വി​മ​ല​മ്മ​യു​ടെ​യും മ​ക​ളാ​ണ്. രാ​ജ്യാ​ന്ത​ര ന​ഴ്സ​സ് ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പു​ര​സ്കാ​ര​ങ്ങ​ൾ​ക്കാ​ണ് ല​ഫ്. കേ​ണ​ൽ പി.​എ​സ്. സി​ന്ധു (ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ മി​ലി​ട്ട​റി ഹോ​സ്പി​റ്റ​ൽ) അ​ർ​ഹ​യാ​യ​ത്. പി. ​അ​ജോ ജോ​സാ​ണ് (ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ ആ​ർ​എം​എ​ൽ ആ​ശു​പ​ത്രി) സി​ന്ധു​വി​നെ കൂ​ടാ​തെ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​യ മ​റ്റൊ​രു മ​ല​യാ​ളി. ടി​എ​ൻ​എ​ഐ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ഡോ. ​റോ​യ് കെ. ​ജോ​ർ​ജി​ൽ നി​ന്നും പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി.