സ​മാ​പ​ന​ത്തി​നും ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ വ​ന്നി​ല്ല
Tuesday, May 17, 2022 11:04 PM IST
പ​ത്ത​നം​തി​ട്ട: ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജു​മാ​യു​ള്ള ത​ർ​ക്ക​ങ്ങ​ൾ തു​ട​രു​ന്ന​തി​നി​ടെ എ​ന്‍റെ കേ​ര​ളം പ്ര​ദ​ർ​ശ​ന മേ​ള​യു​ടെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ലും ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ പ​ങ്കെ​ടു​ത്തി​ല്ല. മ​ന്ത്രി​യു​മാ​യു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ത്തെ​ത്തു​ട​ർ​ന്ന് മേ​ള​യു​ടെ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​വും അ​ദ്ദേ​ഹം ബ​ഹി​ഷ്‌‌​ക​രി​ച്ചി​രു​ന്നു. പി​ന്നാ​ലെ മ​ന്ത്രി​ക്കെ​തി​രേ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ രൂ​ക്ഷ​വി​മ​ർ​ശ​ന​വും ന​ട​ത്തി. ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ​ക്കെ​തി​രേ എ​ൽ​ഡി​എ​ഫി​നു പ​രാ​തി ന​ൽ​കി മ​ന്ത്രി​യും തി​രി​ച്ച​ടി​ച്ചു.

വി​വാ​ദം സി​പി​എം, സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​ർ ഏ​റ്റെ​ടു​ത്ത് കൊ​ടു​ന്പി​രി കൊ​ണ്ടു നി​ൽ​ക്കു​ന്പോ​ഴാ​ണ് ഇ​ന്ന​ലെ മേ​ള​യു​ടെ സ​മാ​പ​ന യോ​ഗം ചേ​ർ​ന്ന​ത്.

സ​മാ​പ​ന സ​മ്മേ​ള​നം വീ​ണാ ജോ​ർ​ജാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. അ​ധ്യ​ക്ഷ​നാ​കേ​ണ്ടി​യി​രു​ന്ന​ത് ചി​റ്റ​യം ഗോ​പ​കു​മാ​റാ​യി​രു​ന്നു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​നു ന​ട​ത്താ​നി​രു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം രാ​വി​ലെ പ​തി​നൊ​ന്നി​ലേ​ക്കു മാ​റ്റി​യി​രു​ന്നു. ഉ​ദ്ഘാ​ട​ക​യാ​യ മ​ന്ത്രി​യു​ടെ സൗ​ക​ര്യ​മാ​ർ​ഥ​മാ​ണ് ഇ​ത്ത​ര​ത്തി​ൽ മാ​റ്റം വ​രു​ത്തി​യ​ത്.

തി​രു​വ​ന​ന്ത​പു​ര​ത്തു നേ​ര​ത്തേ നി​ശ്ച​യി​ച്ച യോ​ഗ​മു​ള്ള​തി​നാ​ൽ രാ​വി​ലെ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നു ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ അ​റി​യി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ ദി​വ്യ എ​സ്. അ​യ്യ​ർ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ചി​റ്റ​യം പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​തി​നെ​പ്പ​റ്റി വീ​ണാ ജോ​ർ​ജ് പ്ര​തി​ക​രി​ച്ച​തു​മി​ല്ല. ക​ള​ക്ട​ർ കാ​ര്യം അ​റി​യി​ച്ച​ത​ല്ലേ എ​ന്നു​പ​റ​ഞ്ഞ് ഒ​ഴി​ഞ്ഞു​മാ​റി.

സി​പി​ഐ
പ്ര​തി​ഷേ​ധ​ത്തി​ൽ

സ​ർ​ക്കാ​രി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച മേ​ള​യു​ടെ മേ​ൽ​നോ​ട്ട​ച്ചു​മ​ത​ല​യു​ള്ള മ​ന്ത്രി വീ​ണാ ജോ​ർ​ജ് ജി​ല്ല​യി​ലെ എം​എ​ൽ​എ​മാ​രു​ടെ യോ​ഗം വി​ളി​ച്ച് ആ​ലോ​ച​ന ന​ട​ത്തി​യി​ല്ലെ​ന്നാ​ണ് ചി​റ്റ​യ​ത്തി​ന്‍റെ പ്ര​ധാ​ന പ​രാ​തി.

ഉ​ദ്ഘാ​ട​ന, സ​മാ​പ​ന സ​മ്മേ​ള​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ക​യാ​യി മ​ന്ത്രി ത​ന്നെ വ​ന്ന​തും പ​രാ​തി​ക​ൾ​ക്കി​ട ന​ൽ​കി.

ഇ​ന്ന​ലെ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ മാ​ത്യു ടി. ​തോ​മ​സ് എം​എ​ൽ​എ​യാ​യി​രു​ന്നു അ​ധ്യ​ക്ഷ​ൻ. ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ മാ​ത്യു ടി. ​തോ​മ​സ് എ​ത്തി​യി​രു​ന്നി​ല്ല. എ​ൽ​ഡി​എ​ഫി​ലെ പ്ര​ധാ​ന ഘ​ട​ക​ക​ക്ഷി പ്ര​തി​നി​ധി​ക​ളെ​ല്ലാം എ​ത്തി​യെ​ങ്കി​ലും സി​പി​ഐ പ്ര​തി​നി​ധി​ക​ളാ​രും ഇ​ന്ന​ലെ വ​ന്നി​ല്ല. മ​ന്ത്രി, ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ത​ർ​ക്ക​ത്തി​ൽ സി​പി​ഐ​യി​ൽ​നി​ന്നു വീ​ണാ ജോ​ർ​ജി​നെ​തി​രേ വി​മ​ർ​ശ​ന​മു​യ​രു​ന്നു​ണ്ട്.

എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ത്തി​ൽ ഇ​നി പ​ര​സ്യ പ്ര​തി​ക​ര​ണം വേ​ണ്ടെ​ന്നും തൃ​ക്കാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം വി​ഷ​യം ച​ർ​ച്ച ചെ​യ്യാ​മെ​ന്നും എ​ൽ​ഡി​എ​ഫ് നേ​തൃ​ത്വം ഇ​രു​പാ​ർ​ട്ടി നേ​താ​ക്ക​ളെ​യും അ​റി​യി​ച്ചി​ ട്ടു​ണ്ട്.

ഇ​ന്ന് അ​ടൂ​ർ മ​ണ്ഡ​ല​ത്തി​ൽ,
വീ​ണ വ​രു​മോ​യെ​ന്ന് ആ​കാം​ക്ഷ

പ​ത്ത​നം​തി​ട്ട: ഭി​ന്ന​ത രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​തി​നി​ടെ വീ​ണാ ജോ​ർ​ജും ചി​റ്റ​യം ഗോ​പ​കു​മാ​റും ഇ​ന്നു വേ​ദി പ​ങ്കി​ടു​മോ​യെ​ന്ന് ആ​കാം​ക്ഷ. ചി​റ്റ​യ​ത്തി​ന്‍റെ മ​ണ്ഡ​ല​മാ​യ അ​ടൂ​രി​ലെ കൊ​ടു​മ​ണ്ണി​ൽ വൈ​കു​ന്നേ​രം 4.30ന് ​ന​ട​ക്കു​ന്ന ഇ​എം​എ​സ് സ്റ്റേ​ഡി​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ഇ​രു​വ​രും പ​ങ്കെ​ടു​ക്കേ​ണ്ട​താ​ണ്.

ചി​റ്റ​യം ഗോ​പ​കു​മാ​റാ​ണ് യോ​ഗ​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ൻ. കാ​യി​ക​മ​ന്ത്രി വി. ​അ​ബ്ദു​ൾ റ​ഹ്‌​മാ​നാ​ണ് ഉ​ദ്ഘാ​ട​ക​ൻ. മ​ന്ത്രി വീ​ണാ ജോ​ർ​ജ് മു​ഖ്യാ​തി​ഥി​യാ​ണ്. ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള മ​ന്ത്രി​യെ​ന്ന നി​ല​യി​ലും കൊ​ടു​മ​ൺ നി​വാ​സി​യെ​ന്ന നി​ല​യി​ലു​മാ​ണ് വീ​ണാ ജോ​ർ​ജി​നെ പ​രി​പാ​ടി​യി​ലേ​ക്കു ക്ഷ​ണി​ച്ചി​ട്ടു​ള്ള​ത്. പ​രി​പാ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പോ​സ്റ്റ​റു​ക​ളി​ൽ വീ​ണാ ജോ​ർ​ജി​ന്‍റെ ചി​ത്രം ഉ​ണ്ടാ​യി​രു​ന്നി​ല്ല.