ജ​ന​വാ​സ മേ​ഖ​ല​യി​ൽ കാ​ട്ടു​പ​ന്നി​ക്കൂ​ട്ട​ത്തി​ന്‍റെ വി​ള​യാ​ട്ടം
Tuesday, May 17, 2022 11:04 PM IST
റാ​ന്നി: ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലും റോ​ഡു​ക​ളി​ലും കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം; പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ഉ​റ​ക്കം കെ​ടു​ത്തു​ന്നു.

വ​ന​മേ​ഖ​ല​യി​ൽ നി​ന്നും കി​ലോ​മീ​റ്റ​റു​ക​ൾ​ക്ക​പ്പു​റ​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലും ഗ്രാ​മീ​ണ റോ​ഡു​ക​ളി​ലു​മാ​ണ് കാ​ട്ടു​പ​ന്നി​ക​ളു​ടെ സ്വൈ​ര​വി​ഹാ​രം. അ​യി​രൂ​ർ വാ​ളം​പ​ടി - ത​ടി​യൂ​ർ റോ​ഡി​ൽ ക​ഴി​ഞ്ഞ വൈ​കു​ന്നേ​രം കാ​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന​യാ​ളി​ന് മു​ന്നി​ൽ പെ​ട്ട​ത് ചെ​റു​തും വ​ലു​തു​മാ​യി പ​തി​നേ​ഴോ​ളം കാ​ട്ടു​പ​ന്നി​ക​ളാ​ണ്. റോ​ഡ​രി​കി​ൽ നി​ന്നി​രു​ന്ന പ​ന്നി​ക്കൂ​ട്ടം കാ​റി​ന്‍റെ പ്ര​കാ​ശം ക​ണ്ട​പ്പോ​ൾ വി​ര​ണ്ട് ന​ടു​റോ​ഡി​ലേ​ക്കി​റ​ങ്ങി.

റാ​ന്നി​യി​ൽ നി​ന്നും കീ​ക്കൊ​ഴൂ​ർ വ​ഴി കോ​ഴ​ഞ്ചേ​രി​യി​ലേ​ക്ക് പോ​കു​ന്ന റോ​ഡ് ഭാ​ഗ​ത്തും കീ​ക്കൊ​ഴൂ​രി​നു സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും കാ​ട്ടു​പ​ന്നി ന​ടു​റോ​ഡി​ൽ യാ​ത്ര​ക്കാ​ർ​ക്കു ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​ന്നു. സ​ന്ധ്യ മ​യ​ങ്ങു​ന്ന​തോ​ടെ ഗ്രാ​മീ​ണ റോ​ഡു​ക​ളി​ലൂ​ടെ​യു​ള്ള യാ​ത്ര ഭീ​തി​ജ​ന​ക​മാ​യി മാ​റി. റാ​ന്നി പ​ഞ്ചാ​യ​ത്തി​ലെ മി​ക്ക വാ​ർ​ഡു​ക​ളി​ലെ​യും സ്ഥി​തി ഇ​തു ത​ന്നെ​യാ​ണ്. കാ​ൽ​ന​ട​ക്കാ​രും ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്ര​ക്കാ​രാ​ണ് ഇ​വ​യു​ടെ ശ​ല്യം​മൂ​ലം ഏ​റെ ബു​ദ്ധി​മു​ട്ടു​ന്ന​ത്.