അം​ഗീ​കാ​ര​മി​ല്ലാ​ത്ത സ്കൂ​ളു​ക​ൾ അ​ട​ച്ചു പൂ​ട്ട​ണം: കെ​എ​സ്ടി​എ
Tuesday, May 17, 2022 11:04 PM IST
ഇ​ര​വി​പേ​രൂ​ർ: പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ അം​ഗീ​കാ​ര​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ല്ലാ സ്കൂ​ളു​ക​ളും അ​ട​ച്ചു​പൂ​ട്ടാ​ൻ സ​ത്വ​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കെ​എ​സ്ടി​എ ജി​ല്ലാ ക്യാ​ന്പ് ആ​വ​ശ്യ​പ്പെ​ട്ടു.
പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ എ​യ്ഡ​ഡ് സ്കൂ​ളു​ക​ൾ ഭൗ​തി​ക, അ​ക്കാ​ദ​മി​ക സൗ​ക​ര്യ​ങ്ങ​ളി​ൽ വ​ൻ പു​രോ​ഗ​തി കൈ​വ​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ അം​ഗീ​കാ​ര​മി​ല്ലാ​ത്ത​സ​മാ​ന്ത​ര വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് പ്ര​സ​ക്തി ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്ന് ക്യാ​ന്പ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ഡോ. ​രാ​ജാ ഹ​രി​പ്ര​സാ​ദ്, ഡോ. ​സി. രാ​മ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ക്ലാ​സ് ന​യി​ച്ചു.
സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വം​ഗം സി. ​ബി​ന്ദു, ജി​ല്ലാ സെ​ക്ര​ട്ട​റി ബി​നു ജേ​ക്ക​ബ് നൈ​നാ​ൻ, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ കെ. ​ഹ​രി​കു​മാ​ർ, എ​ൻ.​ഡി. വ​ത്സ​ല, പി.​കെ. പ്ര​സ​ന്ന​ൻ,
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​ജി. ആ​ന​ന്ദ​ൻ, ഭാ​ര​വാ​ഹി​ക​ളാ​യ എ​സ്. രാ​ജേ​ഷ്, എം. ​സാ​ബി​റാ ബീ​വി, എ​സ്. സു​ജ​മോ​ൾ, പി.​ആ​ർ. ബി​ന്ദു, വി.​ഐ. ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കെ​എ​സ്ടി​എ നേ​തൃ​ത്വ​ത്തി​ൽ എ​ല്ലാ സ​ബ് ജി​ല്ല​ക​ളി​ലും "കു​ട്ടി​ക്കൊ​രു വീ​ട്' പ​ദ്ധ​തി പ്ര​കാ​രം അ​ർ​ഹ​രാ​യ​വ​ർ​ക്ക് വീ​ട് വ​ച്ച് ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചു.