പ്രി​ന്‍റിം​ഗ് മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി, നാ​ളെ സി​വി​ൽ സ്റ്റേ​ഷ​ൻ ധ​ർ​ണ
Tuesday, May 17, 2022 11:04 PM IST
പ​ത്ത​നം​തി​ട്ട: അ​നി​യ​ന്ത്രി​ത​മാ​യ പേ​പ്പ​ർ വി​ല വ​ർ​ധ​ന​യി​ലും അ​ച്ച​ടി അ​നു​ബ​ന്ധ സാ​മ​ഗ്രി​ക​ളു​ടെ വി​ല​ക്ക​യ​റ്റ​ത്തി​ലും പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള പ്രി​ന്‍റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ പ​ത്ത​നം​തി​ട്ട സി​വി​ൽ സ്റ്റേ​ഷ​ൻ പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ക​ഴി​ഞ്ഞ ആ​റു​മാ​സ​ത്തി​നി​ടെ വി​വി​ധ ഇ​നം പേ​പ്പ​റു​ക​ൾ​ക്ക് 50 ശ​ത​മാ​ന​ത്തി​ലെ​റെ വി​ല വ​ർ​ധി​ച്ചു. ജി​എ​സ്ടി നി​ര​ക്കും വ​ലി​യ തോ​തി​ൽ വ​ർ​ധി​പ്പി​ച്ചു. വ​ലു​തും ചെ​റു​തു​മാ​യി 10,000ൽ​പ​രം അ​ച്ച​ടി സ്ഥാ​പ​ന​ങ്ങ​ൾ കേ​ര​ള​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. നി​ല​വി​ൽ ഇ​ത് 370 ൽ ​താ​ഴെ​യാ​ണെ​ന്നും അ​സോ​സി​യേ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.
ഒ​രു ല​ക്ഷ​ത്തോ​ളം പേ​ർ ഉ​പ​ജീ​വ​ന മാ​ർ​ഗ​മാ​യി സ്വീ​ക​രി​ച്ചു പോ​രു​ന്ന പ്രി​ന്‍റിം​ഗ് വ്യ​വ​സാ​യ​ത്തെ സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​രു​ക​ൾ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. പ്രി​ന്‍റിം​ഗ് മേ​ഖ​ല​യി​ലെ വി​ല​വ​ർ​ധ​ന കാ​ര​ണം പ്ര​സാ​ധ​ക മേ​ഖ​ല​യും ത​ള​ർ​ച്ച​യി​ലാ​ണ്. നി​ര​വ​ധി പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ൾ നി​ല​ച്ചു.
പു​തി​യ അ​ധ്യ​യ​ന വ​ർ​ഷം ആ​രം​ഭി​ക്കു​മ്പോ​ൾ നോ​ട്ട്ബു​ക്ക്, പാ​ഠ​പു​സ്ത​ക​ങ്ങ​ൾ തു​ട​ങ്ങി എ​ല്ലാ ക​ട​ലാ​സ് നി​ർ​മി​ത ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും വി​ല വ​ർ​ധി​ക്കും. വി​ല​വ​ർ​ധ​ന​യു​ടെ തി​ക്ത​ഫ​ലം സാ​ധാ​ര​ണ​ക്കാ​ർ​ക്കു നേ​രി​ട്ടു ത​ന്നെ വ​ന്നു ചേ​ർ​ന്നു. അ​ച്ച​ടി വ്യ​വ​സാ​യം വ​ർ​ഷ​ങ്ങ​ളാ​യി പ്ര​തി​സ​ന്ധി​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ഘ​ട്ട​ത്തി​ലാ​ണ് ക​ട​ലാ​സി​ന്‍റെ​യും മ​ഷി, കെ​മി​ക്ക​ൽ​സ്, പ്ലേ​റ്റു​ക​ൾ തു​ട​ങ്ങി​യ അ​ച്ച​ടി അ​നു​ബ​ന്ധ സാ​മ​ഗ്രി​ക​ളു​ടേ​യും അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​ടേ​യും വി​ല യാ​തൊ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലാ​തെ കു​തി​ച്ചു ക​യ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ചെ​റു​കി​ട പ്രി​ന്‍റിം​ഗ് പ്ര​സു​ക​ൾ പ​ല​തും അ​ട​ച്ചു​പൂ​ട്ടി.
കേ​ന്ദ്ര - സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് ക​ട​ലാ​സ് ഇ​റ​ക്കു​മ​തി രാ​ജ്യ​ത്ത് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന പേ​പ്പ​റു​ക​ളു​ടെ വി​ല നി​യ​ന്ത്രി​ക്കു​ക​യും അ​വ യ​ഥേ​ഷ്ടം ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. പ​ത്ത​നം​തി​ട്ട​യി​ൽ നാ​ളെ ന​ട​ക്കു​ന്ന ധ​ർ​ണ ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ജ​ന​പ്ര​തി​നി​ധി​ക​ൾ, വി​വി​ധ രാ​ഷ്ട്രീ​യ​ക​ക്ഷി പ്ര​തി​നി​ധി​ക​ൾ, തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.
സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് വ​ർ​ഗീ​സ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് രാ​ജേ​ന്ദ്ര​ൻ പി​ള​ള, സെ​ക്ര​ട്ട​റി ജ​യി​ൻ കെ. ​ഏ​ബ്ര​ഹാം, ട്ര​ഷ​റാ​ർ തോ​മ​സ് വ​ർ​ഗീ​സ്, മേ​ഖ​ല പ്ര​സി​ഡ​ന്‍റ് അ​നി​താ​രാ​ജ്, പ്ര​ശാ​ന്ത്, ഷാ​ജ​ൻ ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.