ജീ​വ​ന​ക്കാ​ർ​ക്കെ​തി​രേ വീ​ണ്ടും പ്ര​സി​ഡ​ന്‍റ്
Monday, May 16, 2022 11:06 PM IST
മൈ​ല​പ്ര: മൈ​ല​പ്ര സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​സ​പ്പെ​ടു​ത്താ​നും വാ​സ്ത​വ വി​രു​ദ്ധ​മാ​യ പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ത്തി ബാ​ങ്കി​ന് ല​ഭി​ക്കേ​ണ്ട വാ​യ്പാ​തു​ക​ക​ൾ തി​രി​ച്ച​ട​വ് ന​ട​ത്താ​തി​രി​ക്കു​വാ​നും ജീ​വ​ന​ക്കാ​രു​ടെ ഗൂ​ഢാ​ലോ​ച​ന​യെ​ന്നു ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജെ​റി ഈ​ശോ ഉ​മ്മ​നും വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ. ആ​ർ. സു​നി​ൽ​കു​മാ​റും ആ​രോ​പി​ച്ചു..
ബാ​ങ്കി​ലെ ര​ഹ​സ്യ​വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി നി​ക്ഷേ​പ​ക​രി​ൽ ആ​ശ​യ​കു​ഴ​പ്പം സൃ​ഷ്ടി​ക്കു​വ​നു​മാ​ണ് ഒ​രു സം​ഘം ജീ​വ​ന​ക്കാ​രും, മു​ന്പ് ഭ​ര​ണ​സ​മി​തി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ചി​ല​രും ചേ​ർ​ന്നു ശ്ര​മി​ക്കു​ന്ന​തെ​ന്ന് അ​വ​ർ പ​റ​ഞ്ഞു.
ബാ​ങ്കി​നെ​തി​രെ പ​രാ​തി​യു​ണ്ടെ​ങ്കി​ൽ, അ​തു ന​ൽ​കു​വാ​ൻ സ​ഹ​ക​ര​ണ വ​കു​പ്പി​ൽ സം​വി​ധാ​ന​ങ്ങ​ളു​ണ്ട്. എ​ന്നാ​ൽ ബാ​ങ്കി​ന്‍റെ സ​ൽ​പ്പേ​ര് ഇ​ല്ലാ​താ​ക്കാ​നും ത​ക​ർ​ക്കു​വാ​നും വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന​വ​രോ​ടു ജീ​വ​ന​ക്കാ​ർ സ​ഹ​ക​രി​ക്കു​ന്ന​ത് തെ​റ്റാ​ണ്. ഭ​ര​ണ സ​മി​തി വ​കു​പ്പ് ത​ല​ത്തി​ലെ​യും പോ​ലീ​സി​ലെ​യും അ​ന്വേ​ഷ​ണ​ങ്ങ​ളോ​ടു സ​ഹ​ക​രി​ച്ചു മു​ന്നോ​ട്ട് പോ​കു​ക​യാ​ണ്. തെ​റ്റാ​യ പ്ര​ചാ​ര​ണ​ങ്ങ​ൾ മൂ​ലം ബാ​ങ്കി​ൽ ഉ​ണ്ടാ​യി​രു​ന്ന 18 കോ​ടി​യോ​ളം രൂ​പ തി​രി​ച്ചു ന​ൽ​കേ​ണ്ടി വ​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് പ്ര​തി​സ​ന്ധി സം​ജാ​ത​മാ​യ​തെ​ന്നും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.
ഊ​ർ​ജി​ത കു​ടി​ശി​ക നി​വാ​ര​ണ​ത്തി​ലൂ​ടെ​യും, അ​തോ​ടൊ​പ്പം, ബാ​ങ്കി​നു ല​ഭി​ക്കേ​ണ്ട സ്വ​ർ​ണ​പ​ണ​യം, ചി​ട്ടി, പ​ലി​ശ കു​ടി​ശി​ക എ​ന്നി​വ​യും എ​ത്ര​യും വേ​ഗം പി​രി​ച്ചെ​ടു​ത്തു നി​ക്ഷേ​പ​ക​ർ​ക്കു ന​ൽ​കാ​ൻ ക​ഴി​യും. ബാ​ങ്കി​ന് ല​ഭി​ക്കാ​നു​ള്ള മ​റ്റു സാ​മ്പ​ത്തി​ക കാ​ര്യ​ങ്ങ​ളും എ​ത്ര​യും. വേ​ഗം ന​ട​ത്തു​വാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ഭ​ര​ണ സ​മി​തി​യെ​ന്നും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.
ഇ​തി​നി​ടെ ഇ​ന്ന​ലെ ബി​ജെ​പി നേ​തൃ​ത്വ​ത്തി​ൽ ബാ​ങ്കി​ലേ​ക്കും പി​ന്നീ​ട് പ്ര​സി​ഡ​ന്‍റി​ന്‍റെ വീ​ട്ടു​പ​ടി​ക്ക​ലേ​ക്കും മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.