സൗ​ജ​ന്യ ചി​കി​ത്സ​യൊ​രു​ക്കി ആ​രോ​ഗ്യ വ​കു​പ്പ്
Monday, May 16, 2022 11:06 PM IST
പ​ത്ത​നം​തി​ട്ട: എ​ന്‍റെ കേ​ര​ളം പ്ര​ദ​ര്‍​ശ​ന വി​പ​ണ​ന​മേ​ള​യി​ല്‍ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ സ്റ്റാ​ളു​ക​ള്‍ പ്ര​വ​ര്‍​ത്ത​ന മി​ക​വി​ല്‍ വ്യ​ത്യ​സ്ത​മാ​കു​ന്നു. അ​ലോ​പ്പ​തി, ആ​യു​ര്‍​വേ​ദം, ഹോ​മി​യോ​പ്പ​തി സ്റ്റാ​ളു​ക​ളി​ല്‍ സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് സൗ​ജ​ന്യ പ​രി​ശോ​ധ​ന ഒ​രു​ക്കി​യും രോ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചും രോ​ഗി​ക​ളു​ടെ സം​ശ​യ​ങ്ങ​ള്‍​ക്ക് മാ​ര്‍​ഗ നി​ര്‍​ദേ​ശ​വും ന​ല്‍​കി​യാ​ണ് വ്യ​ത്യ​സ്ത​മാ​കു​ന്ന​ത്.
ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ത​യാ​റാ​ക്കി​യ ’ആ​രോ​ഗ്യ കേ​ര​ളം’ സ്റ്റാ​ളി​ല്‍ അ​ലോ​പ്പ​തി പ​രി​ശോ​ധ​ന ഒ​രു​ക്കി​യി​ട്ടു​ണ്ട്. ജീ​വി​ത ശൈ​ലി രോ​ഗ​ങ്ങ​ളാ​യ ര​ക്ത​സ​മ്മ​ര്‍​ദം, പ്ര​മേ​ഹം എ​ന്നി​വ പ​രി​ശോ​ധി​ക്കാ​നും ആ​വ​ശ്യ​മെ​ങ്കി​ല്‍ ഡോ​ക്ട​റു​ടെ സേ​വ​ന​വും സൗ​ജ​ന്യ ചി​കി​ത്സ​യ്ക്കു​ള്ള സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. എ​ലി​പ്പ​നി, കോ​ള​റ, മ​ന്ത് തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ള്‍ രോ​ഗ​കാ​രി​ക​ള്‍ , പ്ര​തി​രോ​ധ മാ​ര്‍​ഗ​ങ്ങ​ള്‍, ശു​ചി​ത്വം പാ​ലി​ക്കാം തു​ട​ങ്ങി ബോ​ധ​വ​ത്ക​ര​ണ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​ട്ടു​ള്ള പോ​സ്റ്റ​ര്‍ പ്ര​ദ​ര്‍​ശ​ന​വും ല​ഘു​ലേ​ഖ​ക​ളും വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്.
കൊ​തു​ക്, ഈ​ച്ച ന​ശീ​ക​ര​ണ​ത്തി​നു​പ​യോ​ഗി​ക്കു​ന്ന ഫോ​ഗി​ഗ് മെ​ഷീ​ന്‍, യു​എ​ല്‍​വി ആ​പ്ലി​ക്കേ​റ്റ​ര്‍, സ്പ്രെ​യ​ര്‍ എ​ന്നീ ഉ​പ​ക​ര​ണ​ങ്ങ​ളും സ്റ്റാ​ളി​ല്‍ പ്രാ​ദ​ര്‍​ശി​പ്പി​ച്ചി​ട്ടു​ണ്ട്.
ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​രു​ക്കി​യി​ട്ടു​ള്ള സ്റ്റാ​ളി​ല്‍ ആ​യൂ​ര്‍​വേ​ദ ഡോ​ക്ട​ര്‍​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ണ്. കൂ​ടാ​തെ സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന​യും ചി​കി​ത്സ​യ​മു​ണ്ട്. ഔ​ഷ​ധ സ​സ്യ​ങ്ങ​ളെ സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി നീ​ര്‍​മ​രു​ത്, ആ​ര്യ​വേ​പ്പ്, അ​ശോ​കം, നെ​ല്ലി, ശം​ഖു​പു​ഷ്പം, വ​യ​മ്പ്, ചെ​റൂ​ള, പ​നി​കൂ​ര്‍​ക്ക തു​ട​ങ്ങി വി​വി​ധ​യി​നം ഔ​ഷ​ധ സ്യ​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.
ആ​യു​ഷ് ഹോ​മി​യോ​പ്പ​തി വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ദ​ര്‍​ശ​ന മേ​ള​യി​ല്‍ ഒ​രു​ക്കി​യി​ട്ടു​ള്ള സ്റ്റാ​ളി​ലും ഡോ​ക്ട​റു​ടെ സൗ​ജ​ന്യ സേ​വ​നം ല​ഭ്യം. ശ​രീ​ര​ഭാ​രം, പൊ​ക്കം, ബോ​ഡി മാ​സ് ഇ​ന്‍​ഡ​ക്സ് (ബി​എം.​ഐ) എ​ന്നി​വ പ​രി​ശോ​ധി​ക്കാ​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.