രാ​മ​ക്ക​ൽ​മേ​ട്ടി​ൽ സം​ഘ​ർ​ഷം
Monday, May 16, 2022 11:06 PM IST
നെ​ടു​ങ്ക​ണ്ടം: രാ​മ​ക്ക​ൽ​മേ​ട്ടി​ൽ മ​ദ്യ​പി​ച്ചെ​ത്തി​യ സ​ഞ്ചാ​രി​ക​ളും നാ​ട്ടു​കാ​രു​മാ​യി സം​ഘ​ർ​ഷം. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും എ​ത്തി​യ​വ​രാ​ണ് മ​ദ്യ​പി​ച്ച് മേ​ഖ​ല​യി​ൽ സം​ഘ​ർ​ഷം സൃ​ഷ്ടി​ച്ച​ത്. വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ൽ മ​ദ്യ​പി​ച്ചെ​ത്തു​ന്ന​വ​ർ സം​ഘ​ർ​ഷ​മു​ണ്ടാ​ക്കു​ന്ന​ത് പ​തി​വാ​കു​ന്ന​തോ​ടെ പോ​ലീ​സ് സേ​വ​നം ആ​വ​ശ്യ​പ്പെ​ട്ട് ഡി​ടി​പി​സി ജീ​വ​ന​ക്കാ​രും രം​ഗ​ത്തു​വ​ന്നു.
ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. മ​ദ്യ​പി​ച്ചെ​ത്തി​യ ഇ​വ​ർ നാ​ട്ടു​കാ​രു​മാ​യി സം​ഘ​ർ​ഷ​ത്തി​ൽ ഏ​ർ​പ്പെ​ടു​ക​യാ​യി​രു​ന്നു.
നാ​ട്ടു​കാ​രു​ടെ​യും ഡ്രൈ​വ​ർ​മാ​രു​ടെ​യും അ​വ​സ​രോ​ചി​ത ഇ​ട​പെ​ട​ൽ മൂ​ല​മാ​ണ് വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​നു​ള്ളി​ലേ​ക്ക് സം​ഘ​ർ​ഷം പ​ട​രാ​തി​രു​ന്ന​ത്. ഈ​സ​മ​യം സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം നി​ര​വ​ധി സ​ഞ്ചാ​രി​ക​ൾ ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്നു. മ​ദ്യ​പ​രെ വാ​ഹ​ന​ത്തി​ൽ ക​യ​റ്റി നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​റ​ഞ്ഞു​വി​ടു​ക​യാ​യി​രു​ന്നു.