പു​ത​മ​ണ്ണി​ൽ പു​ലി​യെ ക​ണ്ട​താ​യി നാ​ട്ടു​കാ​ർ; വ​നം​വ​കു​പ്പ് തെ​ര​ച്ചി​ൽ ന​ട​ത്തി
Monday, May 16, 2022 11:04 PM IST
റാ​ന്നി: റാ​ന്നി കോ​ഴ​ഞ്ചേ​രി റൂ​ട്ടി​ലെ പു​ത​മ​ണ്ണി​നു സ​മീ​പം പു​ലി​യെ ക​ണ്ട​താ​യി നാ​ട്ടു​കാ​ർ. കു​റ്റി​ക്കാ​ടു​ക​ൾ നി​റ​ഞ്ഞ സ്ഥ​ല​ത്താ​ണ് സ്ഥ​ല​വാ​സി​യാ​യ ആ​ൾ പുലിയെ ക​ണ്ട​ത്. പു​ലി​യെ​ന്നു തോ​ന്നി​ക്കു​ന്ന ജീ​വി​യെ ക​ണ്ട​താ​യു​ള്ള വാ​ർ​ത്ത പ​ര​ന്ന​തോ​ടെ നാ​ട്ടു​കാ​ർ പ​രി​ഭ്രാ​ന്ത​രാ​യി. കു​ട്ടി​ക​ളെ​യും മ​റ്റും പു​റ​ത്തേ​ക്ക് വി​ടാ​ൻ ര​ക്ഷി​താ​ക്ക​ൾ മ​ടി​ച്ചു.

നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് റാ​ന്നി​യി​ൽ നി​ന്നും വ​ന​പാ​ല​ക​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. എ​ന്നാ​ൽ പു​ത​മ​ണ്ണി​ൽ ക​ണ്ട​താ​യി പ​റ​യു​ന്ന മൃ​ഗം പു​ലി​യാ​കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നും അ​തി​നോ​ടു സാ​ദൃ​ശ്യ​മു​ള്ള എ​ന്തോ മൃ​ഗ​മാ​കാ​മെ​ന്നും വ​ന​പാ​ല​ക​ർ പ​റ​യു​ന്നു. വ​ന​പാ​ല​ക​രു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന വ​ള്ളി​പ്പു​ലി​യു​ടെ ചി​ത്രം നാ​ട്ടു​കാ​രെ കാ​ണി​ച്ചു. ഇ​തി​നു സ​മാ​ന​മാ​യ മൃ​ഗ​മാ​ണെ​ന്നു ഇ​തി​നെ ക​ണ്ട​യാ​ളും പ​റ​ഞ്ഞു.