മ​ഴ​ക്കാ​റു ക​ണ്ടാ​ൽ തെ​റ്റു​പാ​റ കോ​ള​നി​ക്ക് ആ​ധി
Monday, May 16, 2022 11:04 PM IST
കോ​ഴ​ഞ്ചേ​രി: ആ​കാ​ശ​ത്ത് കാ​ർ​മേ​ഘം ക​ണ്ടാ​ൽ മ​തി കോ​യി​പ്രം പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴാം വാ​ർ​ഡി​ലെ തെ​റ്റു​പാ​റ, ഇ​ര​പ്പ​ൻ തോ​ടി​ന്‍റെ സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന പ​തി​ന​ഞ്ച​ില​ധി​കം വീ​ടു​ക​ളി​ൽ ആ​ധി​യാ​ണ്.
മ​ഴ പെ​യ്താ​ൽ ഇ​ര​പ്പ​ൻ​തോ​ട് ക​വി​ഞ്ഞ് മാ​ലി​ന്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ വീ​ടു​ക​ളി​ലേ​ക്ക് ക​യ​റും. ഒ​രോ ത​വ​ണ വെ​ള്ളം ക​യ​റു​മ്പോ​ഴും ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ത്തി ആ​ശ്വാ​സ പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ക്കും.
എ​ന്നാ​ൽ ഇ​വ​യൊ​ന്നും പ്ര​ദേ​ശ നി​വാ​സി​ക​ൾ​ക്ക് ഗു​ണ​ക​ര​മാ​യി​ട്ടി​ല്ല. ന​ല്ല വീ​തി ഉ​ണ്ടാ​യി​രു​ന്ന തോ​ട് ഇ​പ്പോ​ൾ ഇ​ല്ലാ​താ​കു​ക​യും മാ​ലി​ന്യ​ങ​ൾ അ​ടി​യാ​നും തു​ട​ങ്ങി.
പി​ഐ​പി ക​നാ​ലി​ന്‍റെ അ​ടി​യി​ലു​ടെ പോ​കേ​ണ്ട വെ​ള്ളം സ​മീ​പ​ത്തെ വീ​ടു​ക​ളി​ലേ​ക്ക് ക​യ​റു​ക​യാ​ണ് പ​രി​ഹാ​ര​മാ​യി ക​നാ​ൽ പൊ​ട്ടി​ച്ച് വെ​ള്ളം ഒ​ഴു​ക്കു​ക​യാ​ണ്. റോ​ഡ് ഇ​ല്ലാ​ത്ത​തി​നാ​ൽ സ​മീ​പ​ത്തു താ​മ​സി​ക്കു​ന്ന​വ​ർ പോ​ലും പ​ര​സ്പ​രം നേ​രി​ൽ കാ​ണ​ണ​മെ​ങ്കി​ൽ ഒ​രു കി​ലോ​മീറ്റ​ർ ചു​റ്റി യാ​ത്ര ചെ​യ്യ​ണം. മ​ഴ​ക്കാ​ലം ആ​രം​ഭി​ച്ച​തോ​ടെ വ​രാ​ൻ​പോ​കു​ന്ന ദി​ന​ങ്ങ​ളി​ലെ ദു​രി​തം ഓ​ർ​ത്ത് നെ​ടു​വീ​ർ​പ്പി​ടു​ക​യാ​ണ് കോ​ള​നി നി​വാ​സി​ക​ൾ.