കെ-റെ​യി​ൽ വി​രു​ദ്ധ ജാ​ഥ​യും ഐ​ക്യ​ദാ​ർ​ഢ്യ സം​ഗ​മ​വും
Monday, May 16, 2022 11:04 PM IST
പ​ത്ത​നം​തി​ട്ട: കെ-​റെ​യി​ൽ വി​രു​ദ്ധ ഐ​ക്യ​ദാ​ർ​ഢ്യ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ ബു​ധ​നാ​ഴ്ച തി​രു​വ​ല്ല​യി​ൽ ന​ട​ക്കു​ന്ന ഐ​ക്യ​ദാ​ർ​ഢ്യ സം​ഗ​മ​ത്തി​ന് മു​ന്നോ​ടി​യാ​യി ര​ണ്ട് ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന വാ​ഹ​ന പ്ര​ച​ാര​ണ ജാ​ഥ ന​ട​ത്തും.
സി​ൽ​വ​ർ ലൈ​നി​ന്‍റെ നി​ർ​ദി​ഷ്ട പാ​ത ജി​ല്ല​യി​ൽ ക​ട​ന്നു പോ​കു​ന്ന സ്ഥ​ല​ങ്ങ​ളി​ലൂ​ടെ​യാ​ണ് വാ​ഹ​ന പ്ര​ച​ര​ണ ജാ​ഥ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്നു രാ​വി​ലെ 9.30നു ​ആ​റാ​ട്ടു​പു​ഴ​യി​ൽ ഐ​ക്യ​ദാ​ർ​ഢ്യ സ​മി​തി ചെ​യ​ർ​മാ​ൻ ജോ​സ​ഫ് എം. ​പു​തു​ശേ​രി പ്ര​ചാ​ര​ണ ജാ​ഥ ഉ​ദ്ഘാ​ട​നം ചെ​യ്യും. കോ​യി​പ്രം കു​ന്ന​ത്തു​ക​ര, കൊ​ച്ചാ​ലും​മൂ​ട്, ഇ​ര​വി​പേ​രൂ​ർ, ക​ല്ലൂ​പ്പാ​റ ചൈ​ത​ന്യ ജം​ഗ്ഷ​ൻ, ന​ട​ക്ക​ൽ, കു​ന്ന​ന്താ​നം തു​ട​ങ്ങി പാ​ത ക​ട​ന്നു​പോ​കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തും.
ഐ​ക്യ​ദാ​ർ​ഢ്യ സ​മി​തി ജി​ല്ലാ ക​ൺ​വീ​ന​ർ കെ. ​ജി. അ​നി​ൽ​കു​മാ​ർ, സ​മ​ര സ​മി​തി ജി​ല്ലാ ചെ​യ​ർ​മാ​ൻ അ​രു​ൺ ബാ​ബു, ക​ൺ​വീ​ന​ർ മു​രു​കേ​ഷ് ന​ട​ക്ക​ൽ, എ​സ്. രാ​ധാ​മ​ണി തു​ട​ങ്ങി​യ​വ​ർ ജാ​ഥ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കും.നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് തി​രു​വ​ല്ല​യി​ൽ ജാ​ഥ സ​മാ​പി​ക്കും. തു​ട​ർ​ന്ന് കെ ​റെ​യി​ൽ വി​രു​ദ്ധ ഐ​ക്യ​ദാ​ർ​ഢ്യ സം​ഗ​മം ന​ട​ക്കും. ര​മേ​ശ് ചെ​ന്നി​ത്ത​ല എം​എ​ൽ​എ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യും.