വാ​രി​ക്കൂ​ട്ടി​യ മ​ണ്ണും മ​ണ​ലും ന​ദി തി​രി​കെ​യെ​ടു​ത്തു
Monday, May 16, 2022 11:04 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ ന​ദി​ക​ളി​ലെ ശു​ചീ​ക​ര​ണ പ്ര​ക്രി​യ​ക​ൾ മ​ഴ ത​ട​സ​പ്പെ​ടു​ത്തി. പ്ര​ള​യാ​ന​ന്ത​രം അ​ടി​ഞ്ഞു​കൂ​ടി​യ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജ​ല​സേ​ച​ന വ​കു​പ്പ് ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​യാ​ണ് പാ​തി​വ​ഴി​യി​ൽ അ​വ​സാ​നി​ക്കു​ന്ന​ത്.
ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​മാ​യി മ​ഴ ശ​ക്തി​പ്പെ​ട്ട​തോ​ടെ പ​ന്പ, മ​ണി​മ​ല, അ​ച്ച​ൻ​കോ​വി​ൽ ന​ദി​ക​ളി​ൽ ജ​ല​നി​ര​പ്പു​യ​ർ​ന്നു. ഇ​തോ​ടെ തീ​ര​ങ്ങ​ളി​ൽ ന​ട​ന്നു​വ​ന്ന ശു​ചീ​ക​ര​ണ പ്ര​ക്രി​യ​ക​ൾ ത​ട​സ​പ്പെ​ട്ടു. ന​ദീ തീ​ര​ങ്ങ​ളി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ എ​ക്ക​ൽ നീ​ക്കം ചെ​യ്യു​ന്ന ജോ​ലി​ക​ൾ​ക്കാ​ണ് ജ​ല​സേ​ച​ന​വ​കു​പ്പ് ക​രാ​ർ ന​ൽ​കി​യി​രു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കാ​ല​ങ്ങ​ളാ​യി രൂ​പ​പ്പെ​ട്ട പു​റ്റു​ക​ൾ അ​ട​ക്കം നീ​ക്കം ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. മ​ൺ​പു​റ്റു​ക​ൾ നീ​ക്കം ചെ​യ്ത​തോ​ടെ വ​ൻ​തോ​തി​ൽ മ​ണ​ൽ​ശേ​ഖ​ര​വും ല​ഭി​ച്ചു. ഇ​ത​ട​ക്കം നീ​ക്കം ചെ​യ്തു​വ​രു​ന്ന​തി​നി​ടെ​യാ​ണ് മ​ഴ വി​ല്ല​നാ​യ​ത്.
ജ​ല​സേ​ച​ന​വ​കു​പ്പ് ത​യാ​റാ​ക്കി​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രം പ​ന്പാ​ന​ദി​യി​ൽ 13.27 ല​ക്ഷം, മ​ണി​മ​ല​യാ​റ്റി​ൽ 33 ല​ക്ഷം, അ​ച്ച​ൻ​കോ​വി​ലാ​റ്റി​ൽ 9.3 ല​ക്ഷം ഘ​ന​മീ​റ്റ​ർ എ​ക്ക​ലു​ണ്ടെ​ന്ന് പ​റ​യു​ന്നു. ഇ​തു നീ​ക്കം ചെ​യ്തു അ​ടു​ത്ത പ്ര​ള​യ​ത്തി​നു മു​ന്പാ​യി ന​ദി​യി​ലെ നീ​രൊ​ഴു​ക്ക് സു​ഗ​മ​മാ​ക്കു​ക​യാ​യി​രു​ന്നു പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. പ​ന്പ​യ്ക്കും മ​ണി​മ​ല​യ്ക്കും 20 ല​ക്ഷം വീ​ത​വും അ​ച്ച​ൻ​കോ​വി​ലാ​റി​ന് 10 ല​ക്ഷ​വും പ​ദ്ധ​തി ന​ട​ത്തി​പ്പി​നാ​യി അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു. ജ​ല​സേ​ച​ന​വ​കു​പ്പ് നേ​രി​ട്ട് ക​രാ​ർ ന​ൽ​കി​യ പ​ദ്ധ​തി പ​ക്ഷേ പ​ല​യി​ട​ത്തും ആ​ക്ഷേ​പ​ങ്ങ​ൾ​ക്കി​ട​യാ​ക്കി.
ക​ഴി​ഞ്ഞ​ദി​വ​സം വ​രെ പ​ന്പ​യി​ൽ 15 ശ​ത​മാ​ന​വും അ​ച്ച​ൻ​കോ​വി​ലാ​റ്റി​ൽ 15.4 ശ​ത​മാ​ന​വും മ​ണി​മ​ല​യാ​റ്റി​ൽ 10 ശ​ത​മാ​ന​വും എ​ക്ക​ൽ നീ​ക്കം ചെ​യ്ത​താ​യി പ​റ​യു​ന്നു. കാ​ല​വ​ർ​ഷം ശ​ക്തി​പ്രാ​പി​ച്ച​തി​നാ​ൽ തു​ട​ർ​ന്നു​ള്ള ജോ​ലി​ക​ൾ മാ​റ്റി​വ​യ്ക്കാ​നാ​ണ് നീ​ക്കം.
പ്ര​ള​യാ​വ​ശി​ഷ്ട​മെ​ന്ന പേ​രി​ൽ ന​ട​ന്ന പു​റ്റു​നീ​ക്ക​ത്തി​ന്‍റെ മ​റ​വി​ൽ വ​ൻ​തോ​തി​ൽ മ​ണ​ൽ​ക​ട​ത്ത് ന​ട​ന്നു​വെ​ന്നാ​ണ് ആ​ക്ഷേ​പം. ക​രാ​ർ പ്ര​കാ​രം തീ​ര​ത്തു​നി​ന്ന് നീ​ക്കം ചെ​യ്യു​ന്ന എ​ക്ക​ൽ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ നി​ർ​ദേ​ശി​ക്കു​ന്ന സ്ഥ​ല​ത്ത് നി​ക്ഷേ​പി​ക്ക​ണ​മാ​യി​രു​ന്നു. എ​ന്നാ​ൽ പ​ല​യി​ട​ത്തും എ​ക്ക​ൽ ഡ​ന്പിം​ഗ് യാ​ർ​ഡി​ലും മ​ണ​ൽ പു​റ​ത്തേ​ക്കു​മാ​ണ് പോ​യ​ത്. ന​ദീ തീ​ര​ങ്ങ​ളി​ൽ പ​ല​യി​ട​ത്തും മ​ണ​ലും എ​ക്ക​ലും കൂ​ട്ടി​യി​ട്ടി​രു​ന്നു. ര​ണ്ടു​ദി​വ​സ​ത്തി​നു​ള്ളി​ൽ ന​ദി​ക​ളി​ൽ ജ​ല​നി​ര​പ്പു​യ​ർ​ന്ന​തോ​ടെ ഇ​തു വെ​ള്ള​ത്തി​ലാ​യി. ല​ക്ഷ​ക​ണ​ക്കി​നു രൂ​പ​യു​ടെ മ​ണ​ലാ​ണ് ഇ​തി​ലൂ​ടെ ന​ഷ്ട​മാ​യ​ത്. പു​റ്റു​ക​ൾ നീ​ക്കു​ന്പോ​ൾ ല​ഭ്യ​മാ​കു​ന്ന മ​ണ​ലി​ന്‍റെ വി​പ​ണ​ന​ത്തെ സം​ബ​ന്ധി​ച്ച് നേ​ര​ത്തെ തീ​രു​മാ​ന​ങ്ങ​ളെ​ടു​ത്തി​രു​ന്നി​ല്ല. ഇ​ക്കാ​ര​ണം കൊ​ണ്ടു​ത​ന്നെ പ​ല​യി​ട​ത്തും ഇ​ത്ത​രം മ​ണ​ൽ ക​ട​ത്തി​യ​താ​യി പ​റ​യു​ന്നു. 2018ലെ ​പ്ര​ള​യ​ത്തി​ൽ ശ​ബ​രി​മ​ല പ​ന്പ​യി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ​ൽ നീ​ക്കം ചെ​യ്ത​ത് ന​ഷ്ട​മാ​ക്കി​യ​തി​നു സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ൽ ന​ദീ തീ​ര​ങ്ങ​ളി​ൽ ഉ​ണ്ടാ​യ​ത്. വ​ൻ​തോ​തി​ൽ ല​ഭ്യ​മാ​കു​മാ​യി​രു​ന്ന റ​വ​ന്യു​വ​രു​മാ​ന​മാ​ണ് വ​കു​പ്പു​ക​ളു​ടെ അ​നാ​സ്ഥ​യി​ൽ ന​ഷ്ട​മാ​കു​ന്ന​ത്.