നാ​ര​ങ്ങാ​നം കു​ടി​വെ​ള്ളപ​ദ്ധ​തി പ്ര​ദേ​ശ​ങ്ങ​ൾ മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചു
Monday, May 16, 2022 11:04 PM IST
റാ​ന്നി: ചെ​റു​കോ​ൽ നാ​ര​ങ്ങാ​നം റാ​ന്നി കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പ്ര​ദേ​ശ​ങ്ങ​ൾ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ സ​ന്ദ​ർ​ശി​ച്ചു . 89.1 0 കോ​ടി രൂ​പ ചെ​ല​വ് വ​രു​ന്ന പ​ദ്ധ​തി​യി​ലൂ​ടെ ചെ​റു​കോ​ൽ പ​ഞ്ചാ​യ​ത്ത് മു​ഴു​വ​നാ​യും നാ​ര​ങ്ങാ​നം പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നു മു​ത​ൽ ഒ​ന്പ​ത് വ​രെ വാ​ർ​ഡു​ക​ളി​ലും പ​തി​നാ​ലാം വാ​ർ​ഡി​ലും റാ​ന്നി പ​ഞ്ചാ​യ​ത്തി​ലെ 11, 12 വാ​ർ​ഡു​ക​ളി​ലും ശു​ദ്ധ​ജ​ല എ​ത്തി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. 190 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തോ​ടെ രൂ​ക്ഷ​മാ​യ ജ​ല​ക്ഷാ​മം നേ​രി​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ടി​വെ​ള്ള​മെ​ത്തി​ക്കാ​നാ​കും .

നി​ല​വി​ലെ പ​ദ്ധ​തി​യ്ക്ക് 1.90 എം​എ​ൽ​ഡി​യാ​ണ് ശേ​ഷി. ഇ​ത് 10 എീ​എ​ൽ​ഡി​യാ​യി ഉ​യ​ർ​ത്തു​ക​യാ​ണ് പു​തി​യ പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. പ​മ്പാ​ന​ദി​യി​ൽ നി​ല​വി​ലു​ള്ള പു​ത​മ​ൺ ക​ട​വി​ലെ കി​ണ​റി​ൽ നി​ന്നും വെ​ള്ളം പ​മ്പ് ചെ​യ്തു വ​യ​ല​ത്ത​ല​യി​ലെ 10 എം​എ​ൽ​ഡി ശേ​ഷി​യു​ള്ള ശു​ദ്ധീ​ക​ര​ണ പ്ലാ​ന്‍റി​ൽ എ​ത്തി​ക്കും. ശു​ദ്ധീ​ക​രി​ച്ച വെ​ള്ളം ഇ​വി​ടെ ത​ന്നെ​യു​ള്ള വ​ലി​യ ടാ​ങ്കി​ൽ ശേ​ഖ​രി​ച്ച​ശേ​ഷം മ​ഞ്ഞ​പ്ര, അ​ന്ത്യാ​ള​ൻ കാ​വ്, ക​ണ​മു​ക്ക്, തോ​ന്ന്യാ​മ​ല ടാ​ങ്കു​ളി​ൽ എ​ത്തി​ച്ച് വി​ത​ര​ണം ചെ​യ്യും.

പ​ദ്ധ​തി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ഇ​വി​ട​ങ്ങ​ളി​ൽ മി​ന​റ​ൽ വാ​ട്ട​ർ നി​ല​വാ​ര​മു​ള്ള ശു​ദ്ധ​ജ​ലം എ​ത്തി​ക്കാ​നാ​കും. പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​വു​മാ​കും. പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ , ചെ​റു​കോ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ആ​ർ. സ​ന്തോ​ഷ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജോ​ർ​ജ് ഏ​ബ്ര​ഹാം എ​ന്നി​വ​രും മ​ന്ത്രി​യോ​ടൊ​പ്പം സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു.