മ​ല്ല​പ്പ​ള്ളി​യി​ൽ ഫ​യ​ർ​സ്റ്റേ​ഷ​ൻ സ്ഥാ​പി​ക്ക​ണം: ഹാ​ബേ​ൽ ഫൗ​ണ്ടേ​ഷ​ൻ
Sunday, May 15, 2022 10:25 PM IST
മ​ല്ല​പ്പ​ള്ളി: ദു​ര​ന്ത​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​യി​ട്ടും മ​ല്ല​പ്പ​ള്ളി താ​ലൂ​ക്ക് ആ​സ്ഥാ​ന​ത്ത് അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ യൂ​ണി​റ്റോ, ദു​ര​ന്ത​നി​വാ​ര​ണ സേ​നാ വി​ഭാ​ഗ​മോ ആ​രം​ഭി​ക്കാ​ത്ത​തി​ൽ മ​ല്ല​പ്പ​ള്ളി ഹാ​ബേ​ൽ ഫൗ​ണ്ടേ​ഷ​ൻ വാ​ർ​ഷി​ക യോ​ഗം പ്ര​തി​ഷേ​ധി​ച്ചു. തി​രു​വ​ല്ല​യി​ൽ നി​ന്നോ, സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നോ അ​ഗ്നി​ശ​മ​ന​സേ​ന എ​ത്തു​മ്പോ​ഴേ​ക്കും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ല​താ​മ​സം സം​ഭ​വി​ക്കു​ന്ന​താ​യി ഹാ​ബേ​ൽ ഫൗ​ണ്ടേ​ഷ​ൻ യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. മ​ല്ല​പ്പ​ള്ളി ആ​സ്ഥാ​ന​മാ​ക്കി അ​ഗ്നി​ശ​മ​ന​സേ​ന വി​ഭാ​ഗം ആ​രം​ഭി​ക്ക​ണ​മെ​ന്ന് ഫൗ​ണ്ടേ​ഷ​ൻ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ചെ​യ​ർ​മാ​ൻ ഡോ. ​സാ​മു​വ​ൽ നെ​ല്ലി​ക്കാ​ട് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. റ​വ. ജോ​സ​ഫ് ചു​ങ്ക​പ്പാ​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. റോ​യ് വ​ർ​ഗീ​സ് ഇ​ല​വു​ങ്ക​ൽ, എം.​ടി. കു​ട്ട​പ്പ​ൻ, ബാ​ബു മോ​ഹ​ൻ അ​ജി​ത്കു​ട്ട​പ്പ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.