ഡി​ഫ​റ​ന്‍റ​ലി ഏ​ബി​ൾ​ഡ് പീ​പ്പി​ൾ​സ് കോ​ൺ​ഗ്ര​സ് സ​മ്മേ​ള​നം
Sunday, May 15, 2022 10:25 PM IST
പ​ത്ത​നം​തി​ട്ട: കേ​ര​ള​ത്തി​ലെ സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ താ​ത്പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ ഫ​ണ്ടി​ല്ലാ​ത്ത സം​സ്ഥാ​ന സ​ർ​ക്കാ​ർ, കേ​ര​ള​ത്തെ ധൂ​ർ​ത്തി​ലു​ടെ വ​ൻ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ​താ​യി പ​ത്ത​നം​തി​ട്ട ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ. ഡി​ഫ​റ​ന്‍റ​ലി ഏ​ബി​ൾ​ഡ് പീ​പ്പി​ൾ​സ് കോ​ൺ​ഗ്ര​സി​ന്‍റെ പ​ത്ത​നം​തി​ട്ട ജി​ല്ലാ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​ത്ത​നം​തി​ട്ട​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന വ്യാ​പാ​ര മേ​ള​ക്കാ​യി 1.85 കോ​ടി രൂ​പ​യാ​ണ് മാ​റ്റി​വ​ച്ച​ത്. പ്ര​വാ​സി​ക​ൾ​ക്ക് യാ​തൊ​രു ഗു​ണ​വും ഉ​ണ്ടാ​ക്കാ​ത്ത മു​ന്നാം കേ​ര​ള​സ​ഭ​ക്കാ​യി കോ​ടി​ക​ൾ ചെ​ല​വ​ഴി​ക്കാ​നൊ​രു​ങ്ങു​മ്പോ​ൾ സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും വ​ലി​യ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ കെ​എ​സ്ആ​ർ​ടി​സി അ​ട​ച്ചു പൂ​ട്ട​ലി​ന്‍റെ വ​ക്കി​ലാ​ണെ​ന്നും സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ പ​റ​ഞ്ഞു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ച്ച​ൻ​കു​ഞ്ഞി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ത്ത ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് ത​യ്യ​ൽ​മെ​ഷീ​ൻ വി​ത​ര​ണം ചെ​യ്യു​ന്ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം പ​ത്ത​നം​തി​ട്ട ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​സു​രേ​ഷ്കു​മാ​ർ നി​ർ​വ​ഹി​ച്ചു. സി.​എ​സ്. തോ​മ​സ്, സു​നി​ൽ കു​ട​ശ​നാ​ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.