കൊ​ടു​മ​ണ്‍ റൈ​സ് മി​ല്ല് നി​ര്‍​മാ​ണ​ത്തി​ന് അ​നു​മ​തി
Friday, January 28, 2022 10:41 PM IST
പ​ത്ത​നം​തി​ട്ട: കൊ​ടു​മ​ണ്‍ റൈ​സ് മി​ല്ല് നി​ര്‍​മാ​ണം സം​സ്ഥാ​ന ആ​സൂ​ത്ര​ണ ബോ​ര്‍​ഡി​ന്‍റെ പ്ര​ത്യേ​കാ​നു​മ​തി​യോ​ടെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഏ​റ്റെ​ടു​ക്കു​ക​യാ​ണെ​ന്ന് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍ പ​റ​ഞ്ഞു. കൊ​ടു​മ​ണ്‍ ഒ​റ്റ​ത്തേ​ക്കി​ലാ​ണ് റൈ​സ്മി​ല്ല് ആ​രം​ഭി​ക്കു​ന്ന​ത്.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​യി​ല്‍ 60 ല​ക്ഷം രൂ​പ നീ​ക്കി​വ​ച്ചി​ട്ടു​ണ്ട്. പ​റ​ക്കോ​ട് ബ്ലോ​ക്ക്, കൊ​ടു​മ​ണ്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​യു​ടെ കൂ​ടി സം​യു​ക്ത പ​ദ്ധ​തി​യാ​ണി​ത്. ഒ​രു ദി​വ​സം ര​ണ്ട് ട​ണ്‍ നെ​ല്ല് പു​ഴു​ങ്ങി കു​ത്തി അ​രി​യാ​ക്കി മാ​റ്റാ​ന്‍ ശേ​ഷി​യു​ള്ള മി​ല്ലാ​ണ് ഇ​ത്. കൊ​ടു​മ​ണ്‍ ഫാ​ര്‍​മേ​ഴ്‌​സ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​പ്പോ​ള്‍ കൊ​ടു​മ​ണ്‍ റൈ​സ് എ​ന്ന പേ​രി​ല്‍ അ​രി ഉ​ത്പാ​ദി​പ്പി​ക്കു​ന്നു​ണ്ട് .

പു​തി​യ മി​ല്ല് സ്ഥാ​പി​ക്കു​ന്ന​തോ​ടെ കൊ​ടു​മ​ണ്‍, വ​ള്ളി​ക്കോ​ട്, പ​ന്ത​ളം പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​ര്‍​ഷ​ക​ര്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന നെ​ല്ല് ശേ​ഖ​രി​ച്ച് അ​രി ഉ​ത്പാ​ദ​നം വി​പു​ലീ​ക​രി​ക്കാ​ന്‍ ക​ഴി​യും. ക​ഴി​ഞ്ഞ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്ത് പ​ദ്ധ​തി​യ്ക്കു​വേ​ണ്ടി ചി​ല ആ​ലോ​ച​ന​ക​ള്‍ മാ​ത്ര​മാ​ണ് ന​ട​ന്ന​തെ​ന്ന് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

ആ​വ​ശ്യ​മാ​യ അ​നു​മ​തി​ക​ള്‍ വാ​ങ്ങാ​നോ നി​ര്‍​മാ​ണം ആ​രം​ഭി​ക്കാ​നോ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. പി​ന്നീ​ട് ചി​ല ത​ട​സ​ങ്ങ​ളു​മു​ണ്ടാ​യി. ഇ​വ​യെ​ല്ലാം പ​രി​ഹ​രി​ച്ച​തി​നു​ശേ​ഷ​മാ​ണ് ഇ​പ്പോ​ള്‍ റൈ​സ് മി​ല്ല് നി​ര്‍​മാ​ണം ആ​രം​ഭി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ന്നി​രി​ക്കു​ന്ന​ത്. മാ​ര്‍​ച്ചി​ല്‍ പ​ണി ആ​രം​ഭി​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ര​ണ്ടു​വ​ര്‍​ഷം കൊ​ണ്ട് പ​ദ്ധ​തി പൂ​ര്‍​ത്തീ​ക​രി​ക്കും.

ജി​ല്ല​യി​ലെ നെ​ല്‍​ക​ര്‍​ഷ​ക​ര്‍​ക്ക് ഉ​ത്പാ​ദ​ന​ച്ചെ​ല​വി​ന്‍റെ ഒ​രു പ​ങ്ക് ന​ല്‍​കാ​ന്‍ വേ​ണ്ടി ഒ​രു കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗീ​ക​രി​ച്ച​താ​യും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളാ​യ വ​നി​ത​ക​ള്‍​ക്ക് ത​രി​ശു​നി​ലം കൃ​ഷി ന​ട​ത്താ​ന്‍ 42 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി​യും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. കി​ഴ​ങ്ങു​വ​ര്‍​ഗ​ങ്ങ​ളു​ടെ ഇ​ട​വി​ള​കൃ​ഷി​ക്ക് 32 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി​യും ന​ട​പ്പാ​ക്കും.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ബീ​ന പ്ര​ഭ, ജി​ജി മാ​ത്യു, ലേ​ഖാ സു​രേ​ഷ് എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.