മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഇ​നി മ​ല​മ്പ​നി വി​മു​ക്തം
Friday, January 28, 2022 10:40 PM IST
മ​ല്ല​പ്പ​ള്ളി: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മ​ല​മ്പ​നി വി​മു​ക്ത​മാ​യി പ്ര​ഖ്യാ​പി​ച്ചു. ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി​യ അ​ധ്യ​ക്ഷ ലൈ​ല അ​ല​ക്‌​സാ​ണ്ട​ര്‍ പ്ര​ഖ്യാ​പ​നം ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ബാ​ബു കൂ​ട​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​അ​ബ്ദു​ള്‍ റ​സാ​ഖ് ഇ​തു സം​ബ​ന്ധി​ച്ച രേ​ഖ​ക​ള്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നു കൈ​മാ​റി. ബി​ഡി​ഒ ല​ക്ഷ്മി ദാ​സ്, ജോ​യി​ന്‍റ് ബി​ഡി​ഒ ജി. ​ക​ണ്ണ​ന്‍, ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഹ​രി​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ബ്ലോ​ക്കി​ലെ ആ​നി​ക്കാ​ട്, മ​ല്ല​പ്പ​ള്ളി, കു​ന്ന​ന്താ​നം, ക​വി​യൂ​ര്‍, ക​ല്ലൂ​പ്പാ​റ, കോ​ട്ടാ​ങ്ങ​ല്‍, കൊ​റ്റ​നാ​ട് പ​ഞ്ചാ​യ​ത്തു​ക​ള്‍ ല​ക്ഷ്യം കൈ​വ​രി​ച്ച​തോ​ടെ​യാ​ണ് ബ്ലോ​ക്കി​ന് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ച​ത്.