ത​യ്യ​ല്‍ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ഓ​ഫീ​സി​ല്‍ ഫോ​ണ്‍ ത​ക​രാ​റി​ൽ
Friday, January 28, 2022 10:40 PM IST
അ​ടൂ​ര്‍: കേ​ര​ള ത​യ്യ​ല്‍ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി​യു​ടെ പ​ത്ത​നം​തി​ട്ട ജി​ല്ലാ ഓ​ഫീ​സി​ല്‍ ഫോ​ണ്‍ ത​ക​രാ​റി​ലെ​ന്നു പ​രാ​തി. 0468 2320449 എ​ന്ന ന​മ്പ​റാ​ണ് നി​ല​വി​ല്‍ ക്ഷേ​മ​നി​ധി അം​ഗ​ങ്ങ​ളു​ടെ കൈ​വ​ശ​മു​ള്ള​ത്. ക്ഷേ​മ​നി​ധി പു​തു​ക്ക​ല്‍, ആ​ശു​പ​ത്രി ചി​ക​ത്സ ആ​നു​കൂ​ല്യ​ങ്ങ​ള്‍, അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ള്‍​ക്ക് ല​ഭി​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ സ​ഹാ​യ​ങ്ങ​ള്‍, പ്ര​സ​വാ​നു​കൂ​ല്യ​ങ്ങ​ള്‍ തു​ട​ങ്ങി വി​വി​ധ കാ​ര്യ​ങ്ങ​ളെ കു​റി​ച്ച് അ​റി​യു​ന്ന​തി​നും സം​ശ​യ നി​വാ​ര​ണം വ​രു​ത്തു​ന്ന​തി​നു​മാ​യാ​ണ് അം​ഗ​ങ്ങ​ള്‍ ഓ​ഫീ​സി​ലേ​ക്ക് ഫോ​ണ്‍ ചെ​യ്യു​ന്ന​ത്.

ദീ​ര്‍​ഘ​നേ​രം ബെ​ല്ല് അ​ടി​ക്കു​ന്ന ത​ല്ലാ​തെ ഒ​രു പ്ര​തി​ക​ര​ ണ​വും മ​റു​ത​ല​യ്ക്ക​ല്‍ നി​ന്നും ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്നു ക്ഷേ​മ​നി​ധി അം​ഗ​ങ്ങ​ളു​ടെ പ​രാ​തി. ഫോ​ൺ ത​ക​രാ​റി​ലാ​ണെ​ന്നാ​ണ് പ​റ​യു​ന്ന​ത്.