ഊ​രു​കു​ഴി തോ​ട് വീ​ണ്ടും മാ​ലി​ന്യ​വാ​ഹി​നി
Friday, January 28, 2022 10:39 PM IST
ചു​ങ്ക​പ്പാ​റ: മാ​ലി​ന്യ​വാ​ഹി​നി​യാ​യി ചു​ങ്ക​പ്പാ​റ​യി​ലെ ഊ​രു​കു​ഴി തോ​ട്. ക​ട​ക​ളി​ൽ നി​ന്നും ത​ള്ളു​ന്ന പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളും മ​ത്സ്യം, മാം​സം ക​ട​ക​ളി​ൽ നി​ന്നു​ള്ള മാ​ലി​ന്യ​ങ്ങ​ളും തോ​ട്ടി​ൽ അ​ടി​ഞ്ഞു​കൂ​ടി കി​ട​ക്കു​ക​യാ​ണ്. മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​ന് അ​ധി​കൃ​ത​ർ ഒ​ന്നും ചെ​യ്യു​ന്നി​ല്ല. മാ​ലി​ന്യ​ങ്ങ​ൾ തോ​ട്ടി​ൽ ത​ള്ളു​ന്ന​ത് ത​ട​യാ​ൻ ന​ട​പ​ടി​യി​ല്ല. തോ​ടി​നു​ള്ള വീ​തി കൈ​യേ​റി​യ​തു മൂ​ലം തോ​ട്ടി​ലൂ​ടെ നീ​രൊ​ഴു​ക്കി​നു പോ​ലും സ്ഥ​ല​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്.

പൊ​ന്ത​ൻ​പു​ഴ വ​ന മേ​ഖ​ല​യി​ൽ നി​ന്നാ​രം​ഭി​ച്ചു അ​ഞ്ച് കി​ലോ​മീ​റ്റ​ർ ദൂ​രം ഒ​ഴു​കി മ​ണി​മ​ല​യാ​റ്റി​ൽ എ​ത്തു​ന്ന തോ​ടി​ന് റി​സ​ർ​വേ പ്ര​കാ​രം ശ​രാ​ശ​രി മൂ​ന്ന് മു​ത​ൽ അ​ഞ്ചു മീ​റ്റ​ർ വ​രെ വീ​തി ഉ​ള്ള​താ​ണ്. എ​ന്നാ​ൽ കൈ​യേ​റ്റം മൂ​ലം നി​ല​വി​ൽ വീ​തി ര​ണ്ടു മു​ത​ൽ മൂ​ന്നു മീ​റ്റ​ർ വ​രെ വീ​തി​യേ ഉ​ള്ളു. വീ​തി​ക്കു​റ​വ് കാ​ര​ണം ജെ​സി​ബി​യോ ഹി​റ്റാ​ച്ചി​യോ തോ​ട്ടി​ൽ ഇ​റ​ക്കി മാ​ലി​ന്യ​ങ്ങ​ൾ വാ​രാ​നും സാ​ധി​ക്കു​ന്നി​ല്ല. വേ​ന​ൽ ക​ടു​ത്ത​തോ​ടെ തോ​ട്ടി​ലെ നീ​രോ​ഴു​ക്ക് നി​ല​ച്ചു. കെ​ട്ടി​ക്കി​ട​ക്കു​ന്ന വെ​ള്ള​ത്തി​ൽ മാ​ലി​ന്യം കെ​ട്ടി​ക്കി​ട​ന്ന് ദു​ർ​ഗ​ന്ധം വ​മി​ക്കു​ക​യാ​ണ്. മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​ത്തി​നാ​യി ഒ​രു സം​വി​ധാ​ന​വും അ​ധി​കൃ​ത​ർ ചു​ങ്ക​പ്പാ​റ​യി​ൽ ചെ​യ്തി​ട്ടി​ല്ല. തോ​ട്ടി​ലെ മാ​ലി​ന്യം സാം​ക്ര​മി​ക രോ​ഗ​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​ന്നു​ണ്ട്.

മാ​ലി​ന്യ പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ഉ​ണ്ടാ​ക​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ളും സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി​യും ആ​വ​ശ്യ​പ്പെ​ട്ടു.