ദു​ര​ന്ത നി​വാ​ര​ണ സാ​ക്ഷ​ര​ത ജ​ന​ങ്ങ​ളി​ലു​ണ്ടാ​ക​ണം: മ​ന്ത്രി രാ​ജ​ന്‍
Friday, January 28, 2022 10:39 PM IST
പ​ത്ത​നം​തി​ട്ട: 2021ല്‍ ​ജി​ല്ല​യി​ല്‍ ന​ട​ന്ന ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മാ​തൃ​കാ​പ​ര​മെ​ന്ന് മ​ന്ത്രി കെ. ​രാ​ജ​ന്‍. പ​ത്ത​നം​തി​ട്ട ജി​ല്ലാ ഭ​ര​ണ​കേ​ന്ദ്രം ഓ​ണ്‍​ലൈ​നാ​യി സം​ഘ​ടി​പ്പി​ച്ച ദു​ര​ന്ത​നി​വാ​ര​ണ പ്ര​ത്യേ​ക പ​ദ്ധ​തി രൂ​പീ​ക​ര​ണ​ത്തി​നാ​യു​ള്ള ഇ​ന്‍​സി​ഡ​ന്‍റ് റി​വ്യു ആ​ന്‍​ഡ് ആ​ക്ഷ​ന്‍ റി​പ്പോ​ര്‍​ട്ട് യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ദു​ര​ന്ത​നി​വാ​ര​ണം എ​ന്ന​തി​ന​പ്പു​റം ഒ​രു ദു​ര​ന്ത​ത്തി​ന് ഇ​ട​വ​രു​ത്താ​തെ മു​ന്നോ​ട്ട് പോ​ക​ണ​മെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു.

ജീ​വി​ത​ത്തി​ല്‍ പ്രാ​വ​ര്‍​ത്തി​ക​മാ​ക്കേ​ണ്ട ത​ര​ത്തി​ല്‍ ദു​ര​ന്ത​നി​വാ​ര​ണ സാ​ക്ഷ​ര​ത ജ​ന​ങ്ങ​ളി​ലു​ണ്ടാ​ക്ക​ണ​മെ​ന്നും അ​തി​ന് അ​താ​ത് പ്ര​ദേ​ശ​ത്തു താ​മ​സി​ക്കു​ന്ന പ്ര​ദേ​ശ​വാ​സി​ക​ളു​ടേ​യും സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ളു​ടേ​യും ആ​ദി​വാ​സി ജ​ന​ങ്ങ​ളു​ടേ​യും സ​ഹാ​യം അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും ശ്ര​ദ്ധേ​യോ​ടെ​യു​ള്ള മു​ന്നൊ​രു​ക്ക​ത്തി​ന് പ​ത്ത​നം​തി​ട്ട ജി​ല്ല തു​ട​ക്ക​മാ​ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ അ​വ​ലോ​ക​നം ന​ട​ത്തി​യ​തും പ​ത്ത​നം​തി​ട്ട​യി​ലാ​ണ്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി എ​ല്ലാ സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളെ​യും ഏ​കോ​പി​പ്പി​ച്ച് ദു​ര​ന്ത​നി​വാ​ര​ണ സാ​ക്ഷ​ര​ത കാ​മ്പെ​യ്‌​നു​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പ്ര​വ​ച​നാ​തീ​ത​മാ​യ രീ​തി​യി​ലാ​ണ് കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ങ്ങ​ള്‍ സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. 2018 മു​ത​ല്‍ പ​ത്ത​നം​തി​ട്ട ജി​ല്ല വ​ലി​യ ദു​ര​ന്ത​ങ്ങ​ള്‍​ക്കാ​ണ് സാ​ക്ഷ്യം വ​ഹി​ച്ച​ത്. വ​ലി​യ പാ​ഠ​മാ​ണ് 2018 ലെ ​വെ​ള്ള​പ്പൊ​ക്കം. അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ 2021 ല്‍ ​ന​ട​ത്തി​യ മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ ജി​ല്ല​യ്ക്ക് ഗു​ണ​ക​ര​മാ​യി. ക​ക്കി ഡാം ​തു​റ​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​രു​ടെ കൃ​ത്യ​മാ​യ ഇ​ട​പെ​ട​ലു​ക​ളും സ​മ​യോ​ചി​ത​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ജി​ല്ല​യ്ക്ക് ക​രു​ത്തേ​കി. ജി​ല്ലാ ക​ള​ക്ട​റെ ഇ​തി​നു പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഭാ​വി​യി​ല്‍ പു​തി​യ ന​യ​രൂ​പീ​ക​ര​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​യി​രി​ക്ക​ണം ഭ​വ​ന​നി​ര്‍​മാ​ണം ന​ട​ത്തേ​ണ്ട​തും വാ​സ​സ്ഥ​ല​ങ്ങ​ള്‍ തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട​തു​മെ​ന്ന് മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.