റി​പ്പ​ബ്ലി​ക്ക​ൻ സ്കൂ​ൾ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ൾ ആ​രം​ഭി​ച്ചു
Friday, January 28, 2022 10:35 PM IST
കോ​ന്നി: റി​പ്പ​ബ്ലി​ക്ക​ൻ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ 99-ാമ​ത് വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ ഒ​രു വ​ർ​ഷം നീ​ണ്ടു നി​ൽ​ക്കു​ന്ന ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ ഭ​ദ്ര​ദീ​പം തെ​ളി​ച്ച് നി​ർ​വ​ഹി​ച്ചു.

1923 മു​ത​ൽ കോ​ന്നി​യു​ടെ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് ഒ​ട്ടേ​റെ മാ​റ്റ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ട്ട ഈ ​വി​ദ്യാ​ല​യം അ​തി​ന്‍റെ നൂ​റാം വ​യ​സി​ൽ എ​ത്തി നി​ൽ​ക്കു​മ്പോ​ൾ ഒ​രു വ​ർ​ഷം നീ​ണ്ടു നി​ൽ​ക്കു​ന്ന വി​വി​ധ​ങ്ങ​ളാ​യ ക്ഷേ​മ പ​ദ്ധ​തി​ക​ൾ​ക്കും ക​ർ​മ​പ​രി​പാ​ടി​ക​ൾ​ക്കും തു​ട​ക്കം കു​റി​ച്ചു. ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്
ജി​ജി സ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ന്നി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ലേ​ഖ വി. ​നാ​യ​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം സി​ന്ധു സ​ന്തോ​ഷ്, സ്കൂ​ൾ മാ​നേ​ജ​ർ എ​ൻ മ​നോ​ജ്, പി​ടി​എ​പ്ര​സി​ഡ​ന്‍റ് മ​നോ​ജ് പു​ളി​വേ​ലി​ൽ, പ്രി​ൻ​സി​പ്പ​ൽ ആ​ർ. സു​നി​ൽ, ഹെ​ഡ്മി​സ്ട്ര​സ് ശ​ശി​ക​ല വി. ​നാ​യ​ർ, എ​സ്. സ​ന്തോ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.