സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന സം​വി​ധാ​നം
Friday, January 28, 2022 10:35 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല സി ​കാ​റ്റ​ഗ​റി​യി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള​തി​നാ​ല്‍ രോ​ഗ​വ്യാ​പ​ന​വും അ​തി​നെ തു​ട​ര്‍​ന്നു​ള്ള സ​ങ്കീ​ര്‍​ണ​ത​ക​ളും ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ജാ​ഗ്ര​ത​യോ​ടെ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ഡി​എം​ഒ ഡോ. ​എ​ല്‍. അ​നി​താ​കു​മാ​രി അ​റി​യി​ച്ചു.

പ്ര​ധാ​ന സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലെ​ല്ലാം ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ല​ഭ്യ​മാ​ണ്. എ​ല്ലാ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ നി​ര്‍​ദേ​ശി​ക്കു​ന്ന​ത് അ​നു​സ​രി​ച്ച് ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന​യും ല​ഭ്യ​മാ​ണ്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ള്ള​വ​ര്‍, പ്രാ​ഥ​മി​ക സ​മ്പ​ര്‍​ക്ക പ​ട്ടി​ക​യി​ല്‍ ഉ​ള്ള രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ള്ള​വ​രും ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​കേ​ണ്ട​താ​ണ്.

ജി​ല്ല​യി​ല്‍ ഇ​തേ​വ​രെ 233031 പേ​ര്‍​ക്ക് കോ​വി​ഡ് ബാ​ധി​ച്ച​തി​ൽ 52 ഒ​മി​ക്രോ​ണ്‍ കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. 1306 മ​ര​ണ​വും ജി​ല്ല​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തു. 24 ക്ല​സ്റ്റ​റു​ക​ളാ​ണ് ഇ​പ്പോ​ഴു​ള്ള​ത്.

വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു വ​ന്ന​വ​ര്‍ ഏ​ഴു ദി​വ​സം ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​ഞ്ഞ​തി​നു ശേ​ഷം ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​താ​ണെ​ന്നും ഡി​എം​ഒ അ​റി​യി​ച്ചു. വാ​ക്‌​സി​നേ​ഷ​നെ കു​റി​ച്ചോ, കോ​വി​ഡ് രോ​ഗ​ബാ​ധ​യെ​കു​റി​ച്ചോ അ​റി​യു​ന്ന​തി​നാ​യി 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ള്‍ റൂം ​ജി​ല്ല​യി​ല്‍ സ​ജ്ജ​മാ​ണ്. വി​ളി​ക്കേ​ണ്ട ന​മ്പ​ര്‍ 04682322515.