ചെ​റു​കോ​ല്‍​പ്പു​ഴ ഹി​ന്ദു​മ​ത ക​ണ്‍​വ​ന്‍​ഷ​ന്‍; ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ വി​വി​ധ വ​കു​പ്പു​ക​ള്‍ ഏ​റ്റെ​ടു​ക്കും
Friday, January 28, 2022 10:35 PM IST
പ​ത്ത​നം​തി​ട്ട: ചെ​റു​കോ​ല്‍​പ്പു​ഴ ഹി​ന്ദു​മ​ത ക​ണ്‍​വ​ന്‍​ഷ​ന്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചു ന​ട​ത്താ​ന്‍ സാ​ഹ​ച​ര്യം ഒ​രു​ങ്ങു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍. ഇ​തി​നു വേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​തി​ന് എ​ല്ലാ വ​കു​പ്പു​ക​ള്‍​ക്കും ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ടെ​ന്ന് ക​ണ്‍​വ​ന്‍​ഷ​ന്‍ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച അ​വ​ലോ​ക​ന​യോ​ഗ​ത്തി​ല്‍ മ​ന്ത്രി പ​റ​ഞ്ഞു.

ഹി​ന്ദു​മ​ത പ​രി​ഷ​ത്ത് ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ചു​മ​ത​ല​യി​ല്‍ ആ​വ​ശ്യ​മാ​യ മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ ന​ട​ത്തു​മെ​ന്ന് യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് പ​റ​ഞ്ഞു. ക​ണ്‍​വ​ന്‍​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ലു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി തി​രു​വ​ല്ല ആ​ര്‍​ഡി​ഒ​യെ സ്‌​പെ​ഷ​ല്‍ ലെ​യ്‌​സ​ണ്‍ ഓ​ഫീ​സ​റാ​യി നി​യ​മി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ര്‍ അ​റി​യി​ച്ചു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്കു​മെ​ന്നും ഇ​തി​നാ​യു​ള്ള വ​കു​പ്പു​ത​ല ഒ​രു​ക്ക​ങ്ങ​ള്‍ മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ലേ​തു പോ​ലെ ന​ട​ത്ത​ണ​മെ​ന്നും ഹി​ന്ദു​മ​ത​മ​ഹാ​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​എ​സ്. നാ​യ​ര്‍ പ​റ​ഞ്ഞു. മ​ത​പ​രി​ഷ​ത്ത് ന​ട​ത്താ​ന്‍ ക​ഴി​യു​മെ​ന്ന നി​ല​യി​ല്‍ ത​ന്നെ ക്ര​മീ​ക​ര​ണ​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു പോ​കാ​ന്‍ പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ല്‍​എ നി​ര്‍​ദേ​ശി​ച്ചു.

ജ​ല അ​ഥോ​റി​റ്റി ക​ണ്‍​വ​ന്‍​ഷ​ന്‍ സ്ഥ​ല​ത്തും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ശു​ദ്ധ​ജ​ല ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​ള്ള എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കും. ആ​രോ​ഗ്യ വ​കു​പ്പ് ക​ണ്‍​വ​ന്‍​ഷ​ന്‍ ന​ഗ​റി​ല്‍ വേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ സ്വീ​ക​രി​ക്കും. അ​യി​രൂ​ര്‍, ചെ​റു​കോ​ല്‍ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും തെ​രു​വ് വി​ള​ക്കു​ക​ള്‍ ക്ര​മീ​ക​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കും. പോ​ലീ​സ്, ഫ​യ​ര്‍ ഫോ​ഴ്‌​സ്, എ​ക്‌​സൈ​സ് വ​കു​പ്പു​ക​ള്‍ ക​ണ്‍​വ​ന്‍​ഷ​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ളും മു​ന്‍​വ​ര്‍​ഷ​ങ്ങ​ളി​ലേ​തു​പോ​ലെ ഏ​ര്‍​പ്പെ​ടു​ത്തും.