കു​ട്ടി​ക​ളു​ടെ വാ​ക്സി​നേ​ഷ​ൻ: 14078 പേ​ർ​ക്ക് ഇ​നി ന​ല്ക​ണം
Thursday, January 27, 2022 10:44 PM IST
പ​ത്ത​നം​തി​ട്ട: 15 മു​ത​ൽ 17 വ​യ​സ് വ​രെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളു​ടെ വാ​ക്സി​നേ​ഷ​ൻ എ​ത്ര​യും വേ​ഗം പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്ന് ഡി​എം​ഒ ഡോ. ​ഡോ.​എ​ൽ. അ​നി​താ​കു​മാ​രി അ​റി​യി​ച്ചു. ജി​ല്ല​യി​ൽ ഈ ​വി​ഭാ​ഗ​ത്തി​ൽ 48884 പേ​രാ​ണു​ള്ള​ത്. ഇ​തി​ൽ 34806 പേ​ർ​ക്ക് വാ​ക്സി​നേ​ഷ​ൻ ന​ൽ​കി​യി​ട്ടു​ണ്ട്. 14078 കു​ട്ടി​ക​ളാ​ണ് ഇ​നി വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ക്കാ​നു​ള്ള​ത്. ര​ക്ഷി​താ​ക്ക​ളു​ടെ സ​മ്മ​ത​ത്തോ​ടെ മാ​ത്ര​മേ വാ​ക്സി​ൻ ന​ൽ​കു​ക​യു​ള്ളു. 31ന​കം അ​ർ​ഹ​രാ​യ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ച്ച് സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ഡി​എം​ഒ അ​റി​യി​ച്ചു.