ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ നാ​ളെ ഹാ​ജ​രാ​ക​ണം
Thursday, January 27, 2022 10:44 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് പ്ര​തി​രോ​ധ നി​യ​ന്ത്ര​ണ പ്ര​വ​ർ​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ലെ വി​വി​ധ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ദി​വ​സ വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ൽ ഡോ​ക്ട​ർ, ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ, ക്ലീ​നിം​ഗ് സ്റ്റാ​ഫ്, ഡേ​റ്റാ എ​ൻ​ട്രി ഓ​പ്പ​റേ​റ്റ​ർ, ലാ​ബ് ടെ​ക്നീ​ഷ്യ​ൻ, എ​പ്പി​ഡ​മോ​ള​ജി​സ്റ്റ് എ​ന്നീ ത​സ്തി​ക​ക​ളി​ൽ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ നി​യ​മി​ക്കും. പ​ത്ത​നം​തി​ട്ട, അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​ക​ൾ, കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി, റാ​ന്നി, തി​രു​വ​ല്ല, കോ​ന്നി, മ​ല്ല​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ലും കോ​ഴ​ഞ്ചേ​രി റീ​ജി​യ​ണ​ൽ പ​ബ്ലി​ക് ഹെ​ൽ​ത്ത് ലാ​ബ്, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഒ​ഴി​വു​ക​ൾ. നാ​ളെ രാ​വി​ലെ 10 മു​ത​ൽ അ​താ​ത് സ്ഥാ​പ​ന​ങ്ങ​ളി​ൽ വോ​ക്ക് ഇ​ൻ ഇ​ന്‍റ​ർ​വ്യു ന​ട​ക്കും.

നേ​ര​ത്തെ കോ​വി​ഡ് ബ്രി​ഗേ​ഡി​ൽ ജോ​ലി ചെ​യ്ത ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും പ​ക​ർ​പ്പും ഏ​തെ​ങ്കി​ലും തി​രി​ച്ച​റി​യ​ൽ രേ​ഖ​യും മു​ൻ ജോ​ലി പ​രി​ച​യ സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ളി​ൽ ഇ​ന്‍റ​ർ​വ്യു​വി​ന് ഹാ​ജ​രാ​ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് അ​താ​ത് സ്ഥാ​പ​ന മേ​ധാ​വി​യു​മാ​യി ബ​ന്ധ​പ്പെ​ട​ണം. കൂ​ടു​ത​ൽ വി​വ​ര​ത്തി​ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ് ഫോ​ണ്‍: 04682222642.