കു​രു​ന്പ​ൻ​മൂ​ഴി​യി​ലെ ജ​ന​വാ​സ മേ​ഖ​ല​യി​ൽ കാ​ട്ടാ​ന നാ​ശം വി​ത​ച്ചു
Thursday, January 27, 2022 10:43 PM IST
റാ​ന്നി: കു​രു​ന്പ​ൻ​മൂ​ഴി​യി​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഇ​റ​ങ്ങി​യ കാ​ട്ടാ​ന വ​ൻ​തോ​തി​ൽ കൃ​ഷി ന​ശി​പ്പി​ച്ചു. ന​ദി​യു​ടെ തീ​ര​ത്തോ​ടു ചേ​ർ​ന്നു മേ​ഞ്ഞി​രു​ന്ന ക​ന്നു​കാ​ലി​ക​ളെ ആ​ക്ര​മി​ക്കാ​നും ശ്ര​മി​ച്ച കാ​ട്ടാ​ന​യെ ഏ​റെ പ​ണി​പ്പെ​ട്ട് ക​ണ​മ​ല​യി​ൽ നി​ന്നെ​ത്തി​യ വ​ന​പാ​ല​ക സം​ഘം വ​ന​ത്തി​ൽ ക​യ​റ്റി വി​ട്ടു. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ​യും വൈ​കു​ന്നേ​ര​വു​മാ​ണ് ആ​ന നാ​ട്ടി​ലേ​ക്കി​റ​ങ്ങി​യ​ത്.

വീ​ടു​ക​ളു​ടെ മ​തി​ലു​ക​ളും ക​യ്യാ​ല​ക​ളും ത​ക​ർ​ത്ത ആ​ന കാ​ർ​ഷി​ക വി​ള​ക​ൾ പാ​ടെ ന​ശി​പ്പി​ച്ചു. അ​ജി​ത്ത് ടി.​നാ​യ​ർ, ടി.​ജി. കു​ര്യ​ൻ തോ​പ്പി​ൽ, ടി.​വി. വ​ർ​ഗീ​സ് തോ​ട്ടു​പു​റം, ജോ​ജി ജോ​സ​ഫ് പ​ന​ച്ചി​പ്പു​റം, സി​ജു മാ​ത്യു ചി​റ്റേ​ട​ത്ത് തു​ട​ങ്ങി​യ​വ​രു​ടെ കൃ​ഷി​ക​ളാ​ണ് ന​ശി​പ്പി​ച്ച​ത്.

തെ​ങ്ങ്, ക​മു​ക്, വാ​ഴ തു​ട​ങ്ങി​യ കൃ​ഷി​ക​ളാ​ണ് വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ച​ത്. രാ​വി​ലെ ഏ​ഴു വ​രെ കൃ​ഷി​യി​ട​ത്തി​ൽ ത​ന്നെ നി​ല​യു​റ​പ്പി​ച്ച ആ​ന നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ച് ബ​ഹ​ളം​വ​ച്ച​തോ​ടെ​യാ​ണ് പ​ന്പാ​ന​ദി ക​ട​ന്ന് മ​റു ക​ര​യി​ലെ​ത്തി​യ​ത്. തു​ട​ർ​ന്ന് കാ​ടു ക​യ​റി​യ ആ​ന വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ തി​രി​കെ വീ​ണ്ടും ജ​ന​വാ​സ​മേ​ഖ​ല​യി​ലേ​ക്ക് ക​ട​ന്നു.

ക​ന്നു​കാ​ലി​ക​ളെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ സം​ഘ​ടി​ച്ച് ചെ​റു​ത്തു നി​ല്പി​നു ശ്ര​മി​ച്ചു. തു​ട​ർ​ന്ന് ക​ണ​മ​ല​യി​ൽ നി​ന്നു​മെ​ത്തി​യ വ​ന​പാ​ല​ക സം​ഘം ഏ​റെ പ​ണി​പ്പെ​ട്ട് ആ​ന​യെ കാ​ട്ടി​ലേ​ക്ക് മ​ട​ക്കു​ക​യാ​യി​രു​ന്നു. മു​ന്പ് കാ​ടി​നോ​ടു ചേ​ർ​ന്നു മാ​ത്ര​മാ​യി​രു​ന്നു ശ​ല്യ​മെ​ങ്കി​ൽ ഇ​പ്പോ​ൾ ന​ദി​യു​ടെ മ​റു​ക​ര​യി​ലു​മെ​ത്തി ആ​ന നാ​ശം വി​ത​യ്ക്കാ​ൻ തു​ട​ങ്ങി​യ​ത് ജ​ന​ങ്ങ​ളി​ൽ ആ​ശ​ങ്ക പ​ട​ർ​ത്തി​യി​ട്ടു​ണ്ട്.