കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ആ​ക്ഷ​ൻ പ്ലാ​ൻ: കളക്്ടർ
Monday, January 24, 2022 10:45 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ര​ണ്ടാം ഡോ​സ്, ക​രു​ത​ൽ ഡോ​സ് എ​ന്നി​വ എ​ടു​ക്കാ​നു​ള്ള​വ​ർ എ​ത്ര​യും വേ​ഗം സ്വീ​ക​രി​ക്ക​ണ​മെ​ന്നും വാ​ക്സി​നേ​ഷ​ൻ പൂ​ർ​ണ​ത​യി​ൽ എ​ത്തി​ക്കു​ന്ന​തി​ന് ജി​ല്ല​യി​ൽ ആ​ക്ഷ​ൻ പ്ലാ​ൻ രൂ​പീ​ക​രി​ക്കു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ർ. ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ക​ള​ക്ട​ർ.

വാ​ക്സി​നെ​ടു​ത്ത​വ​രി​ൽ കോ​വി​ഡ് വ​ന്നാ​ലും മാ​ര​ക​മാ​കു​ന്ന​വ​രു​ടെ എ​ണ്ണം വ​ള​രെ​ക്കു​റ​വാ​ണ് എ​ന്ന​തി​നാ​ലാ​ണ് പ്ര​ത്യേ​ക പ​ഠ​നം ന​ട​ത്തി ആ​ക്ഷ​ൻ പ്ലാ​ൻ രൂ​പീ​ക​രി​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ത്ത​ത്. അ​തി​നാ​ൽ ജി​ല്ല​യി​ൽ ഇ​നി​യും വാ​ക്സി​ൻ എ​ടു​ക്കാ​നാ​യു​ള്ള​വ​ർ എ​ത്ര​യും വേ​ഗം വാ​ക്സി​നേ​ഷ​ൻ പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്നും ഇ​തി​നാ​യി എ​ല്ലാ ജ​ന​ങ്ങ​ളു​ടേ​യും സ​ഹ​ക​ര​ണം ആ​വ​ശ്യ​മാ​ണെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.

കോ​വി​ഡ് ഒ​പി​ക​ൾ
വ​ർ​ധി​പ്പി​ക്കും

പ​ത്ത​നം​തി​ട്ട: കോ​വി​ഡ് രോ​ഗി​ക​ളി​ൽ അ​ടി​യ​ന്ത​ര ചി​കി​ത്സ ആ​വ​ശ്യ​മാ​കു​ന്ന​വ​ർ​ക്കാ​യി ആ​ശു​പ​ത്രി​ക​ളി​ൽ കോ​വി​ഡ് ഒ​പി​ക​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി യോ​ഗം നി​ർ​ദേ​ശം ന​ൽ​കി. ആ​ശു​പ​ത്രി​ക​ളി​ൽ മ​റ്റു​ള്ള രോ​ഗി​ക​ളു​ടെ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​ക​ൾ​ക്ക് ഉ​ൾ​പ്പെ​ടെ മു​ട​ക്കം നേ​രി​ടി​ല്ല.

ഒ​മി​ക്രോ​ണ്‍ വ്യാ​പ​ന ഭീ​ഷ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ക്കാ​ൻ എ​ല്ലാ​വ​രും ശ്ര​ദ്ധി​ക്ക​ണം. പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​ൾ​ക്കൂ​ട്ട​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണം.

ജി​ല്ല​യി​ൽ ക്ല​സ്റ്റ​റു​ക​ൾ രൂ​പ​പ്പെ​ടാ​തി​രി​ക്കാ​ൻ പ്ര​ത്യേ​ക നി​ർ​ദേ​ശ​ങ്ങ​ൾ ആ​രോ​ഗ്യ വി​ഭാ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫീ​ൽ​ഡ് ത​ല പ്ര​വ​ർ​ത്ത​ക​ർ​ക്ക് ന​ൽ​ക​ണ​മെ​ന്നും ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി. ജി​ല്ല​യി​ൽ ക്ല​സ്റ്റ​റു​ക​ൾ രൂ​പ​പ്പെ​ടു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ഉ​ട​ൻ ത​ന്നെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ക​ണ്‍​ട്രോ​ൾ റൂം ​ന​ന്പ​രാ​യ 0468 2228220, 0468 2322515 ബ​ന്ധ​പ്പെ​ട്ട് അ​റി​യി​ക്കാ​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സ്വ​പ്നി​ൽ മ​ധു​ക​ർ മ​ഹാ​ജ​ൻ, എ​ഡി​എം അ​ല​ക്സ് പി. ​തോ​മ​സ്, ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ടി.​ജി. ഗോ​പ​കു​മാ​ർ, ഡി​എം​ഒ ഡോ. ​എ​ൽ. അ​നി​താ​കു​മാ​രി, ഡി​ഡി​പി കെ.​ആ​ർ. സു​മേ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

കോ​വി​ഡ് പ്ര​തി​രോ​ധം:
ആ​ശ​മാ​ർ​ക്ക് പ​രി​ശീ​ല​നം

പ​ത്ത​നം​തി​ട്ട: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ ആ​ശാ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഓ​ണ്‍​ലൈ​ൻ പ​രി​ശീ​ല​നം ന​ൽ​കി. കേ​ര​ള സ്റ്റേ​റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹെ​ൽ​ത്ത് ആ​ൻ​ഡ് ഫാ​മി​ലി വെ​ൽ​ഫെ​യ​റി​ന്‍റെ​യും ജി​ല്ലാ ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.
ര​ണ്ടു ബാ​ച്ചു​ക​ളി​ലാ​യി ന​ട​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ ജി​ല്ല​യി​ലെ ആ​യി​രം ആ​ശാ പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്തു.

ആ​രോ​ഗ്യ​വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ ഡോ. ​റീ​ന, സ്റ്റേ​റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് പ്രി​ൻ​സി​പ്പ​ൽ ഡോ. ​പ്ര​സ​ന്ന​കു​മാ​രി, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സ്വ​പ്ന, സോ​ഷ്യ​ൽ സ​യ​ൻ​സ് ഇ​ൻ​സ്ട്ര​ക്ട​ർ ത​ങ്ക​ച്ച​ൻ ആ​ന്‍റ​ണി എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എ​ൽ. അ​നി​താ കു​മാ​രി, ആ​രോ​ഗ്യ​കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​എ​സ്. ശ്രീ​കു​മാ​ർ, ജി​ല്ലാ മാ​സ് മീ​ഡി​യാ ഓ​ഫീ​സ​ർ സു​നി​ൽ​കു​മാ​ർ, ഡെ​പ്യു​ട്ടി ഡി​സ്ട്രി​ക്ട് ആ​ൻ​ഡ് മീ​ഡി​യാ ഓ​ഫീ​സ​ർ വി.​ആ​ർ. ഷൈ​ലാ​ഭാ​യി, ആ​ശ കോ​ഓ​ർ​ഡി​നേ​റ്റ​ർ ല​യ സി. ​ചാ​ക്കോ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.