മ​ർ​ദ​ന​രം​ഗ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു; സി​പി​ഐ നേ​താ​ക്ക​ളു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി
Monday, January 24, 2022 10:45 PM IST
പ​ത്ത​നം​തി​ട്ട: കൊ​ടു​മ​ണ്‍ അ​ങ്ങാ​ടി​ക്ക​ലി​ൽ ഒ​രാ​ഴ്ച മു​ന്പു​ണ്ടാ​യ സി​പി​എം, സി​പി​ഐ സം​ഘ​ർ​ഷ​ങ്ങ​ൾ​ക്കി​ടെ മ​ർ​ദ​ന​മേ​റ്റ സി​പി​ഐ പ്ര​വ​ർ​ത്ത​ക​രു​ടെ മൊ​ഴി പോ​ലീ​സ് ഇ​ന്ന​ലെ രേ​ഖ​പ്പെ​ടു​ത്തി.
സി​പി​ഐ നേ​താ​ക്ക​ളെ സി​പി​എ​മ്മു​കാ​ർ വ​ള​ഞ്ഞി​ട്ടു മ​ർ​ദി​ക്കു​ന്ന രം​ഗ​ങ്ങ​ള​ട​ങ്ങു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ടെ​ന്നും ഇ​വ​രെ അ​റ​സ്റ്റു ചെ​യ്യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് സി​പി​ഐ ജി​ല്ലാ നേ​താ​ക്ക​ൾ പോ​ലീ​സി​നെ സ​മീ​പി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സി​പി​ഐ നേ​താ​ക്ക​ളാ​യ സു​രേ​ഷ് ബാ​ബു, എ​ൻ.​കെ. ഉ​ദ​യ​കു​മാ​ർ എ​ന്നി​വ​രു​ടെ മൊ​ഴി ഇ​ന്ന​ലെ കൊ​ടു​മ​ണ്‍ പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​വ​രെ മ​ർ​ദി​ച്ച 14 ഓ​ളം ആ​ളു​ക​ളു​ടെ പേ​രു​ക​ൾ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞി​ട്ടു​ണ്ട്. സം​ഘ​ർ​ഷം ന​ട​ന്ന സ്ഥ​ല​ത്ത് ഇ​ന്ന​ലെ പോ​ലീ​സ് പ​രി​ശോ​ധ​ന​യും ന​ട​ത്തി.

കൊ​ടു​മ​ണ്‍ അ​ങ്ങാ​ടി​ക്ക​ൽ തെ​ക്ക് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​ഐ നേ​താ​ക്ക​ളെ വ​ള​ഞ്ഞി​ട്ട് മ​ർ​ദ്ദി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ഞാ​യ​റാ​ഴ്ച സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ചി​രു​ന്നു.

സി​പി​ഐ അ​ങ്ങാ​ടി​ക്ക​ൽ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി സു​രേ​ഷ് ബാ​ബു, മ​ണ്ഡ​ലം സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം ഉ​ദ​യ​ൻ എ​ന്നി​വ​രെ​യാ​ണ് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ന​ടു​റോ​ഡി​ലി​ട്ട് അ​തി​ക്രൂ​ര​മാ​യി മ​ർ​ദ്ദി​ക്കു​ന്ന രം​ഗ​ങ്ങ​ൾ പു​റ​ത്താ​യ​ത്. ക​ഴി​ഞ്ഞ 16നു ​ന​ട​ന്ന അ​ങ്ങാ​ടി​ക്ക​ൽ സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഘ​ർ​ഷ​ങ്ങ​ളാ​ണ് മ​ർ​ദ്ദ​ന​ത്തി​ലും പോ​ലീ​സി​നെ ആ​ക്ര​മി​ക്കു​ന്ന​തി​ലും ക​ലാ​ശി​ച്ച​ത്. സി​പി​എം ക​ള​ള​വോ​ട്ട് ചെ​യ്യു​ന്ന​താ​യി ആ​രോ​പി​ച്ചു​ണ്ടാ​യ വാ​ക്കേ​റ്റ​ങ്ങ​ൾ ഇ​രു​വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​ത്തി​ലെ​ത്തുു​ക​യാ​യി​രു​ന്നു. ക​ല്ലേ​റി​ലും മ​ർ​ദ്ദ​ന​ത്തി​ലും ഇ​രുവി​ഭാ​ഗ​ത്തി​ലു​മു​ള്ള നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. കൊ​ടു​മ​ണ്‍ സി​ഐ​ക്കും ര​ണ്ടു പോ​ലീ​സു​കാ​ർ​ക്കും ത​ല​യ്ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. അ​ന്ന് രാ​ത്രി അ​ങ്ങാ​ടി​ക്ക​ൽ വ​ട​ക്ക്, ഐ​ക്കാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ൽ സി​പി​ഐ നേ​താ​ക്ക​ളു​ടെ വീ​ടി​ന് നേ​രെ​യും ആ​ക്ര​മ​ണം ന​ട​ന്നു. വീ​ടു​ക​ളു​ടെ ജ​ന​ൽ ഗ്ലാ​സു​ക​ളും മ​റ്റും ത​ക​ർ​ത്തു. ഈ ​സം​ഭ​വ​ത്തി​ലും ശ​ക്ത​മാ​യ ന​ട​പ​ടി പോ​ലീ​സ് എ​ടു​ക്കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പം സി​പി​ഐ നേ​താ​ക്ക​ൾ​ക്കു​ണ്ട്. നി​ല​വി​ൽ നാ​ല് കേ​സു​ക​ൾ സി​പി​എ​മ്മി​നെ​തി​രെ​യും ര​ണ്ട് കേ​സു​ക​ൾ സി​പി​ഐ​യ്ക്കെ​തി​രെ​യു​മു​ണ്ട്.

കൊ​ടു​മ​ണ്‍ അ​ങ്ങാ​ടി​ക്ക​ൽ പ്ര​ദേ​ശ​ത്ത് സി​പി​എ​മ്മി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഏ​താ​നും പ്ര​വ​ർ​ത്ത​ക​ർ ക​ഴി​ഞ്ഞ​യി​ടെ പാ​ർ​ട്ടി വി​ട്ട് സി​പി​ഐ​യി​ൽ ചേ​ർ​ന്ന​തോ​ടെ​യാ​ണ് പ്ര​ശ്ന​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്. സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ സീ​റ്റ് ന​ൽ​കാ​ത്ത​തും സി​പി​എം, സി​പി​എം ബ​ന്ധം കൂ​ടു​ത​ൽ വ​ഷ​ളാ​ക്കി. ഒ​റ്റ​യ്ക്കു മ​ത്സ​രി​ച്ച സി​പി​ഐ മു​ന്നൂ​റി​ൽ​പ​രം വോ​ട്ടു​ക​ൾ നേ​ടു​ക​യും ചെ​യ്തു. ബാ​ങ്കി​ൽ ജ​യി​ച്ച സി​പി​എം സ്ഥാ​നാ​ർ​ഥി​ക​ളി​ൽ പ​ല​രും ശ​രാ​ശ​രി 400 വോ​ട്ടു​ക​ളാ​ണ് നേ​ടി​യ​ത്. ക​ള്ള​വോ​ട്ടി​ലാ​ണ് ഇ​വ​ർ വി​ജ​യി​ച്ച​തെ​ന്ന് സി​പി​ഐ ആ​രോ​പി​ക്കു​ന്നു.

30നു ​ന​ട​ക്കു​ന്ന കൊ​ടു​മ​ണ്‍ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പി​ലും സി​പി​എം പാ​ന​ലി​നെ​തി​രെ സി​പി​ഐ മ​ൽ​സ​രി​ക്കു​ന്നു​ണ്ട്.