ഒ​രു മാ​സ​ത്തി​ന​കം ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കും
Sunday, January 23, 2022 10:23 PM IST
കോ​ഴ​ഞ്ചേ​രി: പ​ന്പാ ന​ദി​ക്കു കു​റു​കെ കോ​ഴ​ഞ്ചേ​രി​യി​ലെ പു​തി​യ പാ​ല​ത്തി​ന്‍റെ ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ ഫെ​ബ്രു​വ​രി 20ന​കം പൂ​ര്‍​ത്തീ​ക​രി​ക്കും.

നി​ര്‍​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​ന് മ​ന്ത്രി​മാ​രാ​യ പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്, വീ​ണാ ജോ​ര്‍​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ന്‍റേ​താ​ണ് തീ​രു​മാ​നം. പൊ​തു​മ​രാ​മ​ത്ത് ചീ​ഫ് എ​ന്‍​ജി​നി​യ​ര്‍ സ്ഥ​ല സ​ന്ദ​ര്‍​ശ​നം ന​ട​ത്തി റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കി സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്നും യോ​ഗം തീ​രു​മാ​നി​ച്ചു.

കോ​ഴ​ഞ്ചേ​രി പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണം വേ​ഗ​ത്തി​ലാ​ക്കാ​ന്‍ സ്ഥ​ലം എം​എ​ല്‍​എ കൂ​ടി​യാ​യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​ക്ക് ക​ത്തു​ന​ല്‍​കി​യി​രു​ന്നു. ഇ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് യോ​ഗം ചേ​ര്‍​ന്ന​ത്. ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ര്‍, കെ​ആ​ര്‍​എ​ഫ്ബി ചീ​ഫ് എ​ന്‍​ജി​നി​യ​ര്‍, വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.