പ്ര​വാ​സി​ക​ള്‍​ക്ക് നി​ര്‍​ബ​ന്ധി​ത ക്വാ​റ​ന്‍റൈ​ന്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്
Sunday, January 23, 2022 10:23 PM IST
പ​ത്ത​നം​തി​ട്ട: വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും അ​വ​ധി​ക്ക് നാ​ട്ടി​ൽ എ​ത്തി​ച്ചേ​രു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് ഏ​ഴ് ദി​വ​സ​ത്തെ നി​ർ​ബ​ന്ധി​ത ക്വാ​റ​ന്‍റൈ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ സം​സ്ഥാ​ന സ​ർ​ക്കാ​ർ തീ​രു​മാ​നം അ​ടി​യ​ന്ത​ര​മാ​യി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് കേ​ര​ളാ പ്ര​ദേ​ശ് പ്ര​വാ​സി കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​മു​വ​ൽ കി​ഴ​ക്കു​പു​റം സം​സ്ഥാ​ന ആ​വ​ശ്യ​പ്പെ​ട്ടു.

വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ യാ​ത്ര​ക്ക് മ​ണി​ക്കൂ​റു​ക​ൾ മു​മ്പും പു​റ​പ്പെ​ടു​ന്ന വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ യാ​ത്ര​ക്ക് തൊ​ട്ട് മു​മ്പും നാ​ട്ടി​ൽ എ​ത്തി​ച്ചേ​രു​ന്ന വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റ് ന​ട​ത്തി ല​ഭി​ക്കു​ന്ന നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി കു​റ​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ അ​വ​ധി​ക്ക് നാ​ട്ടി​ൽ എ​ത്തു​ന്ന പ്ര​വാ​സി​ക​ളോ​ട് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ക്ക് വി​രു​ദ്ധ​മാ​യി ക്വാ​റ​ന്‍റൈ​ൻ നി​ർ​ദേ​ശി​ക്കു​ന്ന​ത് വി​വേ​ജ​ന​വും ക​ടു​ത്ത അ​നീ​തി​യു​മാ​ണെ​ന്ന് സാ​മു​വ​ൽ കി​ഴ​ക്കു​പു​റം പ​റ​ഞ്ഞു.

മാത്യൂ​സ് നൈ​നാ​ൻ കൊ​ച്ചി​യി​ലും
ബീ​നാ സാ​റ ഐ​പ്പും ചാ​ന്പ്യ​ന്മാ​ര്‍

തി​രു​വ​ല്ല: ജി​ല്ലാ ​ഒ​ളി​മ്പി​ക്‌​സ് ടേ​ബി​ൾ ടെ​ന്നീസി​ൽ തി​രു​വ​ല്ല മാ​ത്യൂ​സ് നൈ​നാ​ൻ കൊ​ച്ചി​യി​ലും ബീ​നാ സാ​റ ഐ​പ്പും ചാ​മ്പ്യ​ന്മാ​രാ​യി. പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ നൈ​നാ​ൻ കൊ​ച്ചി​യി​ൽ 17 പോ​യിന്‍റു​മാ​യി സ്വ​ർ​ണം നേ​ടി​യ​പ്പോ​ള്‍ 16 പോ​യി​ന്‍റു​മാ​യി അ​രു​ൺ ജോ​ൺ ജേ​ക്ക​ബ് വെ​ള്ളി​യും അ​നൂ​പ് ചെ​റി​യാ​ൻ ഫി​ലി​പ്പ് വെ​ങ്ക​ല മെ​ഡ​ലു​ക​ളും ക​ര​സ്ഥ​മാ​ക്കി.

വ​നി​ത​ക​ളി​ൽ ബീ​നാ സാ​റ ഐ​പ്പ് ത്രീ ​ടീം ലീ​ഗി​ൽ ആ​ഷ്രി​യ ജേ​ക്ക​ബ്, ലെ​വി​ൻ​സ് റോ​സ് എ​ന്നി​വ​രെ നേ​രി​ട്ടു​ള്ള മൂ​ന്ന് ഗെ​യി​മു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി സ്വ​ർ​ണ​വും ലെ​വി​ന റോ​സി​നെ​തി​രാ​യ വി​ജ​യ​ത്തോ​ടെ ആ​ശ്രി​യ വെ​ള്ളി​യും നേ​ടി.