റാ​ന്നി വ​ലി​യ​പാ​ല​ത്തോ​ടു ചേ​ര്‍​ന്ന് പി​എം റോ​ഡി​നു സം​ര​ക്ഷ​ണ ഭി​ത്തി
Sunday, January 23, 2022 10:23 PM IST
റാ​ന്നി: പു​ന​ലൂ​ര്‍ - മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന പാ​ത​യി​ല്‍ റാ​ന്നി പാ​ല​ത്തി​ന്‍റെ പെ​രു​മ്പു​ഴ ക​ര​യി​ല്‍ റോ​ഡി​ന്‍റെ താ​ഴ്ച​യു​ള്ള ഭാ​ഗ​ത്ത് സം​ര​ക്ഷ​ണ ഭി​ത്തി നി​ര്‍​മാ​ണം തു​ട​ങ്ങി.

മു​മ്പ് റോ​ഡി​നു വീ​തി കു​റ​വാ​യി​രു​ന്ന​തി​നാ​ല്‍ ഇ​വി​ടെ സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ല്ലാ​യി​രു​ന്നു എ​ന്നാ​ല്‍ റോ​ഡി​ന് വീ​തി കൂ​ട്ടി നി​ര്‍​മി​ക്കു​മ്പോ​ള്‍ താ​ഴ്ച​യി​ല്‍ നി​ന്ന് കെ​ട്ടി ഉ​യ​ര്‍​ത്തേ​ണ്ട​താ​യി വ​ന്നു.

നാ​ലു മീ​റ്റ​റോ​ളം താ​ഴ്ച​യി​ല്‍ നി​ന്നു കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത് ഉ​യ​ര്‍​ത്തി ഭി​ത്തി നി​ര്‍​മി​ച്ചാ​ണ് പ​ണി​യു​ന്ന​ത്.

റോ​ഡി​ന്‍റെ പോ​ക്ക​ത്തി​ല്‍ കോ​ണ്‍​ക്രീ​റ്റ് ഭി​ത്തി വാ​ര്‍​ത്ത ശേ​ഷം മ​ണ്ണും മ​ക്കും മെ​റ്റ​ലു​മി​ട്ട് നി​ര​പ്പാ​ക്കി​യ ശേ​ഷ​മാ​ണ് റോ​ഡി​ന്‍റെ ഉ​പ​രി​ത​ലം പ​ണി​യു​ന്ന​ത്. റോ​ഡി​ല്‍ നി​ന്നും പാ​ലം തു​ട​ങ്ങു​ന്ന ഭാ​ഗ​ത്തു ന​ദി​യോ​ടു ചേ​ര്‍​ന്ന താ​ഴ്ച ആ​യ​തി​നാ​ല്‍ വ​ശ​ങ്ങ​ളി​ല്‍ സു​ര​ക്ഷാ​വേ​ലി​ക​ള്‍ സ്ഥാ​പി​ക്കും.
മാ​മു​ക്ക് ക​ര​യി​ല്‍ നി​ന്നു പാ​ല​ത്തി​ലേ​ക്കു ക​യ​റു​ന്ന ഭാ​ഗ​ത്തും വീ​തി​കൂ​ട്ടി നി​ര്‍​മാ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പ​ഴ​യ പാ​ലം റോ​ഡ് ഏ​റ്റെ​ടു​ത്തു​കൊ​ണ്ടാ​ണ് അ​നു​ബ​ന്ധ ഭാ​ഗം നി​ര്‍​മി​ക്കു​ന്ന​ത്.