പ്ര​ള​യ​കാ​ല​ത്ത് അ​ടി​ഞ്ഞ ചെ​ളി നീ​ക്കി​യി​ല്ല, ഐ​ത്ത​ല ക​ട​വു​ക​ളി​ല്‍ ഇ​റ​ങ്ങാ​നാ​കി​ല്ല
Sunday, January 23, 2022 10:23 PM IST
റാ​ന്നി: വേ​ന​ല്‍​ക്കാ​ല​ത്ത് പ​മ്പാ​ന​ദി​യി​ലേ​ക്ക് ഇ​റ​ങ്ങാ​ന്‍ പോ​ലു​മാ​കാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ഐ​ത്ത​ല നി​വാ​സി​ക​ള്‍.

ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​യ ഘ​ട്ട​ത്തി​ല്‍ ന​ദീ​ജ​ലം കു​ളി​ക്കാ​നും വ​സ്ത്രം ക​ഴു​കാ​നു​മൊ​ക്കെ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​വ​ര്‍​ക്ക് ഇ​പ്പോ​ള്‍ തീ​ര​ത്തേ​ക്കു പോ​ലും എ​ത്താ​ന്‍ ക​ഴി​യു​ന്നി​ല്ല.

ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്ത് അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും ചെ​ളി​യും നീ​ക്കം ചെ​യ്യാ​തെ വ​ന്ന​താ​ണ് കാ​ര​ണം. ക​ട​വു​ക​ളി​ലേ​ക്കു​ള്ള വ​ഴി മു​ഴു​വ​ന്‍ ചെ​ളി നി​റ​ഞ്ഞ് പു​റ്റു​ക​ളാ​യി മാ​റി.

പ​ഴ​വ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ര്‍​ഡി​ലു​ള്‍​പ്പെ​ട്ട പ​ത്ത് ക​ട​വു​ക​ളി​ലെ​യും സ്ഥി​തി ഇ​താ​ണെ​ന്ന് വാ​ര്‍​ഡ് മെം​ബ​ര്‍ ബ്രി​ല്ലി ബോ​ബി ഏ​ബ്ര​ഹാം പ​റ​ഞ്ഞു. ക​ട​വു​ക​ള്‍ സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കു​ന്ന​തി​നാ​യി മേ​ജ​ര്‍ ഇ​റി​ഗേ​ഷ​ന്‍ വ​കു​പ്പി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യും ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ടു​ത്തു​ന്ന​തി​നു ക​ത്തു ന​ല്‍​കു​ക​യും ചെ​യ്തി​രു​ന്നു. ഫ​ണ്ടി​ല്ലെ​ന്ന കാ​ര​ണ​ത്താ​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തും മേ​ജ​ര്‍ ഇ​റി​ഗേ​ഷ​ന്‍ വ​കു​പ്പും കൈ​യൊ​ഴി​ഞ്ഞു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ല്‍ 10,000 രൂ​പ അ​നു​വ​ദി​ച്ച് പ്ര​വൃ​ത്തി ഏ​റ്റെ​ടു​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും അ​നു​മ​തി ല​ഭി​ച്ചി​ല്ല. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ ജോ​ലി ഏ​റ്റെ​ടു​ക്കാ​നാ​കി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് പ്രോ​ജ​ക്ട് ഓ​ഫീ​സ​ര്‍ സ്വീ​ക​രി​ച്ച​ത്.

2018ലെ ​മ​ഹാ​പ്ര​ള​യ​ത്തി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ അ​ടി​ഞ്ഞു​കൂ​ടി​യ ചെ​ളി​യും മ​ണ്ണും തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ നീ​ക്കം ചെ​യ്തി​രു​ന്ന​താ​യും വാ​ര്‍​ഡ് മെം​ബ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.

വേ​ന​ല്‍ രൂ​ക്ഷ​മാ​കു​ന്ന ഘ​ട്ട​ത്തി​ല്‍ ന​ദീ​ജ​ല​ത്തെ ആ​ശ്ര​യി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം ഏ​റി​വ​രി​ക​യാ​ണ്. വി​ദൂ​ര​ങ്ങ​ളി​ല്‍ നി​ന്നു​പോ​ലും ആ​ളു​ക​ള്‍ ഐ​ത്ത​ല ക​ട​വു​ക​ളി​ല്‍ എ​ത്തി ജ​ലം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യി​രു​ന്നു.

ക​ട​വു​ക​ളി​ലെ മ​ണ്ണ് നീ​ക്കം ചെ​യ്യാ​ന്‍ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ജ​ല​വി​ഭ​വ​മ​ന്ത്രി, എം​എ​ല്‍​എ, ജി​ല്ലാ ക​ള​ക്ട​ര്‍ എ​ന്നി​വ​ര്‍​ക്ക് നി​വേ​ദ​നം ന​ല്‍​കി​യ​താ​യും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ ജ​ന​ങ്ങ​ളെ അ​ണി​നി​ര​ത്തി സ​മ​ര​രം​ഗ​ത്തേ​ക്കി​റ​ങ്ങു​മെ​ന്നും മെം​ബ​ര്‍ ബ്രി​ല്ലി ബോ​ബി പ​റ​ഞ്ഞു.