യ​ഥാ​സ​മ​യം കേ​സെ​ടു​ക്കാ​ത്ത​ത് പോ​ലീ​സി​ന്‍റെ വീ​ഴ്ച: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Sunday, January 23, 2022 10:17 PM IST
പ​ത്ത​നം​തി​ട്ട: 2019ൽ ​പോ​ലീ​സി​ന്‍റെ ക​ണ്‍​മു​ന്നി​ൽ ന​ട​ന്ന മ​ർ​ദ​ന​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ ഇ​ട​പെ​ട​ലി​നു​ശേ​ഷം ഇ​ത്ത​രം വീ​ഴ്ച​ക​ൾ പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു നി​ന്നും ഭാ​വി​യി​ലു​ണ്ടാ​ക​രു​തെ​ന്ന് ക​മ്മീ​ഷ​ൻ അം​ഗം വി.​കെ. ബീ​നാ കു​മാ​രി ഉ​ത്ത​ര​വി​ൽ നി​ർ​ദേ​ശി​ച്ചു.

ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​യ കു​ഞ്ഞു​മോ​ൻ മു​ഹ​മ്മ​ദി​നെ 2019 ജൂ​ലൈ പ​ത്തി​നാ​ണ് എ​ഴം​ഗ സം​ഘം ആ​ക്ര​മി​ച്ച​ത്. ട്രാ​ഫി​ക് പോ​ലീ​സി​ന്‍റെ ക​ണ്‍​മു​ന്പി​ലാ​യി​രു​ന്നു മ​ർ​ദ​നം. പ​രാ​തി ന​ൽ​കി​യി​ട്ടും കേ​സെ​ടു​ത്തി​ല്ല. തു​ട​ർ​ന്ന് ക​മ്മീ​ഷ​നെ സ​മീ​പി​ച്ചു. പ​രാ​തി​ക്കാ​ര​ൻ സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​യാ​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യാ​മെ​ന്ന് പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ക​മ്മീ​ഷ​നെ അ​റി​യി​ച്ചു. ഇ​ത് ക​മ്മീ​ഷ​ൻ ത​ള്ളി. തു​ട​ർ​ന്ന് പ​രാ​തി​ക്കാ​ന്‍റെ മൊ​ഴി​യെ​ടു​ത്ത് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

യ​ഥാ​സ​മ​യം പ​രാ​തി ന​ൽ​കി​യി​ട്ടും കേ​സെ​ടു​ക്കാ​ൻ പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു നി​ന്ന് വേ​ണ്ട ത്ര ​ശു​ഷ്കാ​ന്തി​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന ആ​രോ​പ​ണം ക​മ്മീ​ഷ​ന് ബോ​ധ്യ​പ്പെ​ട്ട​താ​യി ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കാ​ണ് ഉ​ത്ത​ര​വ് ന​ൽ​കി​യ​ത്.