കു​ഴി​യും മ​ണ്‍​കൂ​ന​ക​ളും കെ​പി റോ​ഡി​ല്‍ വേ​ണ്ടു​വോ​ളം
Sunday, January 23, 2022 10:17 PM IST
അ​ടൂ​ര്‍: ജ​ല അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പ് ഇ​ട്ട് മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞു​വെ​ങ്കി​ലും കെ​പി റോ​ഡി​ലെ മ​ണ്ണ് മാ​റ്റു​ന്ന​തി​നു ന​ട​പ​ടി ഇ​ല്ല.

പൈ​പ്പ് ഇ​ടു​ന്ന​തി​നാ​യി കു​ഴി എ​ടു​ത്ത ഭാ​ഗ​ങ്ങ​ളി​ല്‍ മ​ണ്‍​കൂ​ന​ക​ളും കു​ഴി​യു​മാ​യി കി​ട​ക്കു​ക​ യാ​ണ്. ബൈ ​റൂ​ട്ടു​ക​ളി​ല്‍ നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ അ​പ​ക​ട​ത്തി​ല്‍​പെ​ടു​ന്ന​തി​ന് ഇ​തു കാ​ര​ണ​മാ​കു​ന്നു. ബൈ ​റൂ​ട്ടി​ലെ വാ​ഹ​ന​ങ്ങ​ള്‍ കെ​പി റോ​ഡി​ലേ​ക്കു ക​യ​റ​ണ​മെ​ങ്കി​ല്‍ ആ​ദ്യം കു​ഴി​ യി​ല്‍ ഇ​റ​ങ്ങി പി​ന്നെ ഹ​മ്പ് പോ​ലെ​യു​ള്ള മ​ണ്‍​കൂ​ന ക​യ​റ​ണം. ഇ​ത് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍ മ​റി​യു​ന്ന​തി​നും മു​ച്ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ​യും കാ​റു​ക​ളു​ടെ​യും അ​ടി ഇ​ടി​ച്ചു നി​ല്‍​ക്കു​ന്ന​തി​നും ഇ​ട​യാ​ക്കു​ന്നു​ണ്ട്.

സ്ഥി​രം യാ​ത്ര ചെ​യ്യു​ന്ന ഇ​രു​ച​ക്ര വാ​ഹ​ന​ക്കാ​ര്‍​ക്ക് സം​ഭ​വം അ​റി​യാ​വു​ന്ന​തു കൊ​ണ്ട് അ​വ​ര്‍ ഒ​ഴി​ഞ്ഞു പോ​കും. പു​തു​താ​യി വ​രു​ന്ന​വ​ര്‍ തെ​ന്നി​മാ​റി റോ​ഡി​ല്‍ വീ​ഴും.

മ​ണ്‍​കൂ​ന ഇ​ങ്ങ​നെ കി​ട​ക്കു​ന്ന​തു മൂ​ലം അ​പ​ക​ടം ഉ​ണ്ടാ​കു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തി​നേ തു​ട​ര്‍​ന്ന് കു​ഴി​ക​ള്‍ നി​ക​ത്തി റോ​ഡ് ടാ​ര്‍ ചെ​യ്യു​മെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ ന​ട​പ​ടി​ക​ളു​ണ്ടാ​യി​ട്ടി​ല്ലെ​ന്നു മാ​ത്രം.