പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ വ​നി​താ ഹോ​സ്റ്റ​ല്‍ ഉ​ദ്ഘാ​ട​നം 26ന്
Sunday, January 23, 2022 10:17 PM IST
പ​ത്ത​നം​തി​ട്ട: ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വ​നി​താ ഹോ​സ്റ്റ​ല്‍ കം ​വ​നി​താ ലോ​ഡ്ജ് 26 ന് ​രാ​വി​ലെ 11ന് ​ചെ​യ​ര്‍​മാ​ന്‍ ടി. ​സ​ക്കീ​ര്‍ ഹു​സൈ​ന്‍ നാ​ടി​ന് സ​മ​ര്‍​പ്പി​ക്കും. ജി​ല്ലാ ആ​സ്ഥാ​ന​ത്ത് ജോ​ലി ചെ​യ്യു​ന്ന വ​നി​താ ജീ​വ​ന​ക്കാ​ര്‍​ക്കും താ​ത്കാ​ലി​ക ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി ന​ഗ​ര​ത്തി​ല്‍ എ​ത്തു​ന്ന വ​നി​ത​ക​ള്‍​ക്കും ഇ​വി​ടെ താ​മ​സ സൗ​ക​ര്യം ല​ഭ്യ​മാ​കും.

ഇ​ല​ക്ട്രി​ക്ക​ല്‍ വ​ര്‍​ക്കു​ക​ളും കു​ടി​വെ​ള്ള​ത്തി​നാ​യു​ള​ള ക്ര​മീ​ക​ര​ണ​വും പാ​ന്‍​ട്രി, മേ​ല്‍​ക്കൂ​ര നി​ര്‍​മാ​ണ​വും പൂ​ര്‍​ത്തീ​ക​രി​ച്ചു. യാ​ഡും പ​രി​സ​ര​വും ടൈ​ല്‍ പാ​വു​ക​യും വ​നി​താ ഹോ​സ്റ്റ​ലി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​നാ​യി ചു​റ്റു​മ​തി​ല്‍ സ്ഥാ​പി​ക്കു​ക​യും ചെ​യ്തു. കൂ​ടാ​തെ അ​ടു​ക്ക​ള​യും വ​ര്‍​ക്ക് ഏ​രി​യ​യും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. താ​മ​സ​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​ന്‍ സി​സി​ടി​വി ഉ​ള്‍​പ്പെ​ടെ​യു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 15 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് വ​നി​താ​ഹോ​സ്റ്റ​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച​ത്. ന​ഗ​ര​സ​ഭ​യി​ലെ കു​ടും​ബ​ശ്രീ യൂ​ണി​റ്റി​നാ​ണ് ന​ട​ത്തി​പ്പ് ചു​മ​ത​ല.