മ​ണി​മ​ല​യാ​റി​നെ സം​ബ​ന്ധി​ച്ച പ​ഠ​നം അ​നി​വാ​ര്യം: ഡോ. ​മ​നോ​ജ്
Sunday, January 23, 2022 10:17 PM IST
മ​ല്ല​പ്പ​ള്ളി: തു​ട​ര്‍​ച്ച​യാ​യ പ്ര​ള​യ​ങ്ങ​ള്‍ ഏ​റ്റു​വാ​ങ്ങി​യ മ​ണി​മ​ല​യാ​റി​ന്‍റെ ഇ​ന്ന​ത്തെ അ​വ​സ്ഥ വി​ശ​ദ​മാ​യി പ​ഠി​ക്കാ​ന്‍ കോ​ഴി​ക്കോ​ട് സെ​ന്‍റ​ര്‍ ഫോ​ര്‍ വാ​ട്ട​ര്‍ റി​സോ​ഴ്‌​സ് ഡെ​വ​ല​പ്‌​മെ​ന്‍റ് ആ​ന്‍​ഡ് മാ​നേ​ജ്‌​മെ​ന്‍റ് ത​യാ​റാ​ണെ​ന്ന് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഡോ. ​മ​നോ​ജ് പി. ​സാ​മു​വേ​ല്‍. 120 ദി​വ​സം കൊ​ണ്ട് പെ​യ്യേ​ണ്ട മ​ഴ അ​തി​ല്‍ വ​ള​രെ കു​റ​ഞ്ഞ സ​മ​യ​ത്തി​ല്‍ ല​ഭി​ച്ച​താ​ണ് അ​പ്ര​തീ​ക്ഷി​ത വെ​ള്ള​പ്പൊ​ക്ക​ത്തി​നു കാ​ര​ണം.

ഭാ​വി​യി​ല്‍ ഇ​തേ ദു​രി​താ​വ​സ്ഥ വ​രാ​തി​രി​ക്കാ​നും സു​ര​ക്ഷി​ത​ത്വം ഒ​രു​ക്കാ​നും പു​ഴ​യു​ടെ വൃ​ഷ്ടി പ്ര​ദേ​ശം മു​ത​ല്‍ ക​ട​ലി​ലെ​ത്തു​ന്ന​ത് വ​രെ​യു​ള്ള ഭാ​ഗ​ത്തെ സ്ഥി​തി ശാ​സ്ത്രീ​യ​മാ​യി പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ട്. പ​ഠ​ന​ശേ​ഷം ആ​വ​ശ്യ​മെ​ങ്കി​ല്‍ റീ ​ബി​ല്‍​ഡ് കേ​ര​ള​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി പ​രി​ഹാ​ര​വും ചെ​യ്യാ​നാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ല്ല​പ്പ​ള്ളി​യി​ല്‍ ന​ട​ന്ന എ​ഡ്യു​ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന പ​രി​സ്ഥി​തി സെ​മി​നാ​റി​ല്‍ വി​ഷ​യം അ​വ​ത​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു ഡോ. ​മ​നോ​ജ്. കെ.​ആ​ര്‍. ജ​യ​ശ്രീ, ബി​ജു നൈ​നാ​ന്‍ മ​രു​തു​കു​ന്നേ​ല്‍, ബി​ജു വി. ​ജേ​ക്ക​ബ്, റെ​ജി നെ​ല്ലി​ക്കാ​പ്പ​ള്ളി, ഇ.​എ​സ്. ച​ന്ദ്ര​മോ​ഹ​ന്‍, ജോ​ര്‍​ജ് വ​ര്‍​ഗീ​സ്, സു​രേ​ഷ് കു​മാ​ര്‍ തൈ​പ്പ​റ​മ്പി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ത്തു.