ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​ർ 8370
Saturday, January 22, 2022 10:21 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് 8370 പേ​ർ ഇ​ന്ന​ലെ വ​രെ ചി​കി​ത്സ​യി​ലു​ള്ള​താ​യി ആ​രോ​ഗ്യ​വ​കു​പ്പ്. ഗു​രു​ത​ര സാ​ഹ​ച​ര്യ​ത്തി​ൽ എ​ത്തു​ന്ന​വ​രെ ഐ​സി​യു സൗ​ക​ര്യ​മു​ള്ള ആ​ശു​പ​ത്രി​ക​ളി​ലേ​ക്കും മ​റ്റു​ള്ള​വ​രെ കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും മാ​റ്റു​ന്നു​ണ്ട്.

പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ 30 പേ​ർ ഐ​സി​യു​വി​ൽ ചി​കി​ത്സ​യി​ലു​ണ്ട്. കൂ​ടാ​തെ കോ​ഴ​ഞ്ചേ​രി​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും ഐ​സി​യു ചി​കി​ത്സാ സൗ​ക​ര്യ​മു​ണ്ട്. അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും തി​രു​വ​ല്ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും കോ​വി​ഡ് രോ​ഗി​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​ന്നു​ണ്ട്. പ​ന്ത​ളം, പെ​രു​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ കോ​വി​ഡ് സി​എ​സ്എ​ൽ​ടി​സി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും കോ​വി​ഡ് ചി​കി​ത്സ​യ്ക്കെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചി​ട്ടു​ണ്ട്.

കോ​ഴ​ഞ്ചേ​രി: ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​മ​നു​സ​രി​ച്ച് ബി ​ആ​ൻ​ഡ് സി ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട 17 പേ​ർ​ക്കാ​ണ് കി​ട​ത്തി ചി​കി​ത്സ ന​ല്കു​ന്ന​ത്. ഈ ​ആ​ഴ്ച കൂ​ടു​ത​ൽ​പേ​ർ‌ ചി​കി​ത്സ തേ​ടി ആ​ശു​പ​ത്രി​യി​ലെ​ത്തി​യി​ട്ടു​ണ്ട്. കി​ട​ത്തി ചി​കി​ത്സ​യ്ക്കു വി​ധേ​യ​രാ​യ​വ​രി​ൽ ഭൂ​രി​പ​ക്ഷം പേ​രും 60 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​രാ​ണ്. കോ​വി​ഡി​ന്‍റെ പ്രാ​ഥ​മി​ക ല​ക്ഷ​ണ​ങ്ങ​ളു​മാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​വ​രെ​യും പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ രോ​ഗി​ക​ളി​ൽ ഗു​രു​ത​രാ​വ​സ്ഥ‍​യി​ലു​ള്ള​വ​ർ കു​റ​വാ​ണെ​ന്ന​ത് ആ​ശ്വാ​സ​ക​ര​മാ​ണെ​ന്ന് സൂ​പ്ര​ണ്ട് ഡോ. ​എ​സ്. പ്ര​തി​ഭ പ​റ​ഞ്ഞു.