കോ​മ​ളം താ​ത്കാ​ലി​ക​പാ​ല​ത്തി​ന് സാ​ങ്കേ​തി​ക നി​ർ​ദേ​ശം തേ​ടി
Friday, January 21, 2022 10:43 PM IST
മ​ല്ല​പ്പ​ള്ളി: ഒ​ക്ടോ​ബ​റി​ലെ പ്ര​ള​യ​ക്കെ​ടു​തി​യി​ൽ അ​പ്രോ​ച്ച് റോ​ഡ് ത​ക​ർ​ന്ന വെ​ണ്ണി​ക്കു​ളം കോ​മ​ളം പാ​ല​ത്തി​ന്‍റെ സ്ഥാ​ന​ത്ത് താ​ത്കാ​ലി​ക യാ​ത്രാ സൗ​ക​ര്യ​ത്തി​നാ​യി പാ​ലം നി​ർ​മി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് സാ​ങ്കേ​തി​ക നി​ർ​ദേ​ശം സ​മ​ർ​പ്പി​ക്കാ​ൻ മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് പൊ​തു​മാ​ര​മ​ത്ത് (പാ​ല​ങ്ങ​ൾ) ചീ​ഫ് എ​ൻ​ജി​നി​യ​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി.

മ​ണി​മ​ല​യാ​റി​നു കു​റു​കെ​യു​ണ്ടാ​യി​രു​ന്ന കോ​മ​ളം പാ​ല​ത്തി​ന്‍റെ തു​രു​ത്തി​ക്കാ​ട് ക​ര​യി​ലെ അ​പ്രോ​ച്ച് റോ​ഡ് ഒ​ലി​ച്ചു​പോ​യ​തോ​ടെ​യാ​ണ് യാ​ത്ര ത​ട​സ​പ്പെ​ട്ട നി​ല​യി​ലാ​യ​ത്. പു​തി​യ പാ​ലം നി​ർ​മി​ക്കു​ന്ന​തി​ലേ​ക്കു​ള്ള സാ​ങ്കേ​തി​ക പ​ഠ​നം ആ​രം​ഭി​ച്ചി​രു​ന്നു.

എ​ന്നാ​ൽ പു​തി​യ​പാ​ലം നി​ർ​മി​ക്കു​ന്ന​തു​വ​രെ യാ​ത്ര​കാ​ർ​ക്ക് ഉ​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ട് ഒ​ഴി​വാ​ക്കാ​ൻ വാ​ഹ​ന​ഗ​താ​ഗ​ത സൗ​ക​ര്യ​മു​ള്ള താ​ല്കാ​ലി​ക പാ​ലം വേ​ണ​മെ​ന്നാ​വ​ശ്യ​മാ​ണ് ഇ​പ്പോ​ൾ പ​രി​ഗ​ണി​ക്കു​ന്ന​ത്. നി​ല​വി​ലെ പാ​ല​ത്തി​നു കാ​ര്യ​മാ​യ ത​ക​രാ​റി​ല്ലാ​ത്ത​തി​നാ​ൽ ഇ​തു​പ​യോ​ഗ​പ്പെ​ടു​ത്തി അ​പ്രോ​ച്ച് റോ​ഡ് താ​ത്കാ​ലി​ക​മാ​യി നി​ർ​മി​ച്ച് യാ​ത്രാ​സൗ​ക​ര്യം അ​നു​വ​ദി​ക്കാ​നാ​കു​മോ​യെ​ന്ന​താ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്.

മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സു​മാ​യി സി​പി​എം പ​ത്ത​നം​തി​ട്ട ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​പി. ഉ​ദ​യ​ഭാ​നു,മ​ല്ല​പ്പ​ള്ളി ഏ​രി​യ സെ​ക്ര​ട്ട​റി ബി​നു വ​ർ​ഗീ​സ് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ കോ​മ​ളം പാ​ലം ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ ഭാ​ര​വാ​ഹി​ക​ൾ ന​ട​ത്തി​യ ച​ർ​ച്ച​യെ തു​ട​ർ​ന്നാ​ണ് മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം.

ച​ർ​ച്ച​യി​ൽ കോ​മ​ളം പാ​ലം ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ ഭാ​ര​വാ​ഹി​ക​ളാ​യ പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ജി​ജി മാ​ത്യു, ക​ല്ലൂ​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​കെ. സ​ത്യ​ൻ, ജോ​സ് ഫി​ലി​പ്പ്, സി​പി​എം ക​ല്ലൂ​പ്പാ​റ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി റെ​ജി പോ​ൾ, ക​ല്ലൂ​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബി​ജു നൈ​നാ​ൻ മ​രു​തു​ക്കു​ന്നേ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.