പെ​ൺ​കു​ട്ടി​യെ ആ​ക്ര​മി​ച്ച യു​വാ​വ് ക​ഞ്ചാ​വു​മാ​യി പി​ടി​യി​ൽ
Thursday, January 20, 2022 10:50 PM IST
മ​ണി​മ​ല: രാ​ത്രി സ​ഹോ​ദ​ര​നോ​ടൊ​പ്പം വീ​ട്ടി​ലേ​ക്കു പോ​യ യു​വ​തി​യെ ആ​ക്ര​മി​ച്ച പ്ര​തി​യെ ക​ഞ്ചാ​വു​മാ​യി മ​ണി​മ​ല പോ​ലീ​സ് പി​ടി​കൂ​ടി. മ​ണി​മ​ല തേ​ക്ക​നാ​ൽ അ​രു​ൺ തോ​മ​സി(26)നെ​യാ​ണ് ബു​ധ​നാ​ഴ്ച രാ​ത്രി​ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

രാ​ത്രി​ 10.30ന് ​വീ​ട്ടി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്ന വ​ള്ളം​ചി​റ സ്വ​ദേ​ശി​യാ​യ ടി​നു​വി​നെ​യും സ​ഹോ​ദ​രി​യെയും ത​ട​ഞ്ഞുനി​ർ​ത്തി അ​രു​ൺ മ​ർ​ദിക്കു​ക​യാ​യി​രു​ന്നു. ബ​ന്ധു​വി​ന്‍റെ മാ​മ്മോ​ദീ​സാ​യ്ക്കു​ശേ​ഷം ബൈ​ക്കി​ൽ വീ​ട്ടി​ലേ​ക്കു പോ​ക​വേ​യാ​ണ് ഇ​രു​വ​ർ​ക്കും മ​ർ​ദന​മേ​റ്റ​ത്. മ​ർ​ദന​ത്തെ​ത്തുട​ർ​ന്ന് യു​വ​തി നി​ല​ത്തു​വീ​ണു.

പി​ന്നീ​ട് ബൈ​ക്കി​ൽ ര​ക്ഷ​പ്പെ​ട്ട ഇ​രു​വ​രെ​യും അ​രു​ൺ പിറ​കേ ചെ​ന്ന് വീ​ണ്ടും ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചു. യു​വ​തി​യു​ടെ വീ​ട്ടു​കാ​ർ പ​രാ​തി ന​ൽ​കി​യ​തോ​ടെ പോ​ലീ​സ് അ​രു​ണി​നെ പി​ടി​കൂ​ടു​മ്പോ​ൾ വി​ൽ​പന​യ്ക്കാ​യി സൂ​ക്ഷി​ച്ച ക​ഞ്ചാ​വ് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ക​ഞ്ചാ​വുക​ട​ത്തി​ന് മു​മ്പും പോ​ലീ​സ് പി​ടി​യി​ലാ​യി​ട്ടു​ണ്ട് ഫോ​ട്ടോ​ഗ്ര​ഫ​ർകൂ​ടി​യാ​യ അ​രു​ൺ.
മ​ണി​മ​ല ബ​സ് സ്റ്റാ​ൻ​ഡി​ലെ ഓ​ട്ടോ ഡ്രൈ​വ​റെ മ​ർ​ദ്ദി​ച്ച കേ​സി​ലും പ്ര​തി​യാ​ണ് അ​രു​ൺ.