മഞ്ഞനിക്കര പെരുന്നാൾ ഫെബ്രുവരി 12ന്
Thursday, January 20, 2022 10:50 PM IST
പ​ത്ത​നം​തി​ട്ട: മ​ഞ്ഞി​നി​ക്ക​ര ദ​യ​റാ​യി​ൽ ക​ബ​റ​ട​ങ്ങി​യി​രി​ക്കു​ന്ന പ​രി​ശു​ദ്ധ ഇ​ഗ്നാ​ത്തി​യോ​സ് ഏ​ലി​യാ​സ് തൃ​തീ​യ​ൻ പാ​ത്രി​യ​ർ​ക്കീ​സ് ബാ​വ​യു​ടെ തൊ​ണ്ണൂ​റാ​മ​ത് ഓ​ർ​മ​പ്പെ​രു​ന്നാ​ൾ ഫെ​ബ്രു​വ​രി ആ​റു മു​ത​ൽ 12 വ​രെ ന​ട​ക്കു​മെ​ന്ന് ദ​യ​റാ ത​ല​വ​ൻ ഗീ​വ​ർ​ഗീ​സ് മാ​ർ അ​ത്താ​നാ​സി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ഫെ​ബ്രു​വ​രി ആ​റി​നു രാ​വി​ലെ എ​ട്ടി​ന് മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ മൂ​ന്നിന്മേൽ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം മ​ഞ്ഞ​നി​ക്ക​ര ദ​യ​റാ​യി​ലും യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ​യി​ലെ എ​ല്ലാ പ​ള്ളി​ക​ളി​ലും പാ​ത്രി​യ​ർ​ക്കാ പ​താ​ക ഉ​യ​ർ​ത്തും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഓ​മ​ല്ലൂ​ർ കു​രി​ശി​ൻ തൊ​ട്ടി​യി​ലും പ​താ​ക ഉ​യ​ർ​ത്തും. 11, 12 തീ​യ​തി​ക​ളി​ലാ​ണ് പ്ര​ധാ​ന പെ​രു​ന്നാ​ൾ. ഒ​ന്പ​തി​ന് വൈ​കു​ന്നേ​രം ആ​റി​ന് ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി വീ​ണ ജോ​ർ​ജ് നി​ർ​വ​ഹി​ക്കും. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ അ​നു​സ​രി​ച്ചാ​കും പെ​രു​ന്നാ​ൾ ച​ട​ങ്ങു​ക​ൾ ക്ര​മീ​ക​രി​ക്കു​ക. കാ​ൽ​ന​ട തീ​ർ​ഥ​യാ​ത്ര ഇ​ത്ത​വ​ണ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.