സ്പേ​സ് ഓ​ണ്‍ വീ​ൽ​സ് പ്ര​ദ​ർ​ശ​നം ശ്ര​ദ്ധേ​യ​മാ​യി
Thursday, January 20, 2022 10:42 PM IST
മ​ല്ല​പ്പ​ള്ളി: തി​രു​വ​ന​ന്ത​പു​രം വി​ക്രം സാ​രാ​ഭാ​യി സ്പേ​സ് സെ​ന്‍റ​ർ ഒ​രു​ക്കി​യ ’സ്പേ​സ് ഓ​ണ്‍ വീ​ൽ​സ്’ പ്ര​ദ​ർ​ശ​നം ശ്ര​ദ്ധേ​യ​മാ​യി. ത്രി​മാ​ന മാ​തൃ​ക​ക​ളും വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ദൃ​ശ്യാ​വി​ഷ്കാ​ര​വും വോ​ൾ​വോ ബ​സി​നെ മ​റ്റൊ​രു ലോ​ക​മാ​ക്കി​ക്കൊ​ണ്ടാ​ണ് മ​ല്ല​പ്പ​ള്ളി​യി​ൽ പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ​ത്.

ഇ​ന്ത്യ​യു​ടെ ആ​ദ്യ ഉ​പ​ഗ്ര​ഹം മു​ത​ൽ മൂ​ന്ന് പേ​ര​ട​ങ്ങു​ന്ന സം​ഘ​ത്തെ ച​ന്ദ്ര​നി​ലെ​ത്തി​ക്കാ​ൻ കെ​ല്പു​ള്ള മൊ​ഡ്യു​ളി​ന്‍റെ രൂ​പം വ​രെ ഉ​ണ്ടാ​യി​രു​ന്നു. എ​ക്സി​ബി​ഷ​ൻ ചു​മ​ത​ല​യു​ള്ള കെ.​സു​രേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഐ​എ​സ്ആ​ർ​ഒ ഉ​ദ്യോ​ഗ​സ്ഥ​ൻ വി​ശ​ദീ​ക​ര​ണ​ങ്ങ​ളും ന​ൽ​കി. റോ​ക്ക​റ്റ് ഭാ​ഗ​ങ്ങ​ൾ യോ​ജി​പ്പി​ച്ച് ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ ലോ​ഞ്ചിം​ഗ് പാ​ഡി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തു മു​ത​ൽ വി​ക്ഷേ​പ​ണാ​ന​ന്ത​ര വി​വ​ര​ങ്ങ​ൾ വ​രെ അ​വ​ത​രി​പ്പി​ച്ചു. ബ​ഹി​രാ​ശ ഗ​വേ​ഷ​ണ രം​ഗ​ത്ത് ഭാ​ര​തം കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ൾ വി​സ്മ​യ​ത്തോ​ടെ അ​ടു​ത്ത​റി​ഞ്ഞ കു​രു​ന്നു​ക​ൾ ആ​ധു​നി​ക​ശാ​സ്ത്ര​ത്തി​ന്‍റെ മി​ക​വ് മ​ന​സി​ലാ​ക്കി അ​ഭി​മാ​ന​ത്തോ​ടെ മ​ട​ങ്ങി.

ക്ഷേ​ത്ര പ്ര​വേ​ശ​ന വി​ളം​ബ​ര സ്മാ​ര​ക ശ്രീ​ചി​ത്തി​ര തി​രു​നാ​ൾ സാം​സ്കാ​രി​ക സ​മി​തി മ​ല്ല​പ്പ​ള്ളി​യി​ൽ ന​ട​ത്തു​ന്ന ജി​ല്ലാ എ​ജ്യു ഫെ​സ്റ്റ് -പു​സ്ത​ക​മേ​ള​യു​ടെ ഭാ​ഗ​മാ​യാ​ണ് വി​എ​സ്എ​സ്‌​സി പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ​ത്. ക​ല്ലൂ​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൂ​സ​ൻ തോം​സ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ പ്ര​ഫ. ജേ​ക്ക​ബ് എം. ​ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ആ​നി​ക്കാ​ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് മാ​ത്യു, മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം സി​ന്ധു സു​ഭാ​ഷ് കു​മാ​ർ, സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ എം.​എം.​ഖാ​ൻ റാ​വു​ത്ത​ർ, ക​ണ്‍​വീ​ന​ർ​മാ​രാ​യ എ​ബി മേ​ക്ക​രി​ങ്ങാ​ട്ട്, ജി​നോ​യ് ജോ​ർ​ജ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സു​രേ​ഷ് ന​വ​ദീ​പ്, കോ​ർ​ഡി​നേ​റ്റ​ർ കെ. ​സ​തീ​ഷ് ച​ന്ദ്ര​ൻ, എ​സ്.​മ​നോ​ജ് കു​മാ​ർ, രാ​ജീ​വ് ഫൈ​നാ​ർ​ട്സ്, ജി.​ഗോ​പ​കു​മാ​ർ മു​ര​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.