ജി​ല്ലാ ഒ​ളി​ന്പി​ക്സ്: അ​ത്‌ല​റ്റി​ക്സ് മ​ത്സ​ര​ങ്ങ​ൾ​ക്കു തു​ട​ക്കം
Thursday, January 20, 2022 10:42 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ ഒ​ളി​ന്പി​ക്സി​ലെ അ​ത് ല​റ്റി​ക്സ് മ​ത്സ​ര​ങ്ങ​ൾ ഇ​ന്ന​ലെ ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ൽ ആ​രം​ഭി​ച്ചു. ജി​ല്ലാ അ​ത്ല​റ്റി​ക് അ​സോ​സി​യേ​ഷ​നാ​ണ് മ​ത്സ​ര​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ര​ജി​സ്റ്റ​ർ ചെ​യ്ത ക്ല​ബു​ക​ളി​ലെ പു​രു​ഷ, വ​നി​താ താ​ര​ങ്ങ​ളാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. 18 ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ. ഇ​ന്നും തു​ട​രും.

സു​ബ​ലാ പാ​ർ​ക്കി​ൽ ന​ട​ന്ന ക​ബ​ഡി മ​ത്സ​രം സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് കെ.​അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്പോ​ർ​ട് കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ബി. ​രാ​ജേ​ന്ദ്ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ആ​ർ. പ്ര​സ​ന്ന കു​മാ​ർ, ജി​ല്ലാ സ്പോ​ർ​ട്സ് ഓ​ഫീ​സ​ർ ജ​വ​ഹ​ർ, ക​ബ​ഡി അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി എം. ​ജി. രാം​കു​മാ​ർ, ജോ​യി​ൻ സെ​ക്ര​ട്ട​റി ഷൗ​ക്ക​ത്, ബി​നു ഡാ​നി​യ​ൽ, അ​ജ്മ​ൽ ഷാ ​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തി​ടി ജ​ന​ശ​ക്തി സാം​സ്കാ​രി​ക വേ​ദി വി​ജ​യി​ച്ചു. ആ​ർ. പ്ര​സ​ന്ന കു​മാ​ർ സ​മ്മ​ന​ദ​നം ന​ട​ത്തി.

ഹാ​ൻ​ഡ്ബാ​ൾ മ​ത്സാ​രം ഭാ​വ​ന​സ് സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ത്തി. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സു​വ​ർ​ണ​കു​മാ​രി ഉ​ദ്്ഘാ​ട​നം ചെ​യ്തു ജി​ല്ലാ ഹോ​ക്കി അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി അ​മൃ​ത് രാ​ജ്, ആ​ർ. പ്ര​സ​ന്ന കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഇ​ന്ന് സു​ബ​ല പാ​ർ​ക്കി​ൽ ബോ​ക്സിം​ഗ്, തി​രു​വ​ല്ല പ​ബ്ലി​ക് സ്റ്റേ​ഡി​യ​ത്തി​ൽ ഫു​ട്ബോ​ൾ, റാ​ന്നി ഏ​ഴോ​ലി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ വോ​ളി​ബോ​ൾ, വാ​ഴ​മു​ട്ടം നാ​ഷ​ണ​ൽ സ്പോ​ർ​ട്സ് വി​ല്ലേ​ജി​ൽ ഷൂ​ട്ടിം​ഗ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും.